
പെര്‍ഫോമന്‍സു കൊണ്ട് ഇന്ത്യന്‍ യുവത്വങ്ങളുടെ കണ്ണഞ്ചിപ്പിച്ച ബൈക്കാണ് 390 ഡ്യൂക്ക്. ഇപ്പോള്‍ 390 ഡ്യൂക്കിന്റെ വില കൂട്ടിയിരിക്കുകയാണ് കെടിഎം (KTM 390 Duke). ഒറ്റയടിക്ക് 40,000 രൂപയുടെ വര്‍ധനവാണ് കെടിഎം ബൈക്കിന്റെ വിലയില്‍ നടപ്പിലാക്കിയിരിക്കുന്നത്. മുമ്പ് ജിഎസ്ടി 2.0 നടപ്പിലാക്കിയപ്പോള്‍ 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 40 ശതമാനം നികുതിയായി പുനര്‍ക്രമീകരിച്ചിരുന്നു.
കെടിഎം 390 ഡ്യൂക്കിന്റെ വില 40,000 രൂപ വര്‍ധിപ്പിച്ചതോടെ ഇപ്പോള്‍ 3.39 ലക്ഷം രൂപയാണ് നേക്കഡ് സ്ട്രീറ്റ് സ്‌പോര്‍ട്സ് മോട്ടോര്‍സൈക്കിളിന് എക്‌സ്‌ഷോറൂം വില വരുന്നത്. എക്‌സ്‌ഷോറൂം വിലയിലെ വര്‍ധനവിന്റെ ഫലമായി ബൈക്കിന്റെ ഓണ്‍-റോഡ് ചെലവ് 4 ലക്ഷം രൂപ കവിഞ്ഞിട്ടുണ്ട്. കെടിഎം 390 ഡ്യൂക്ക് നേരത്തെ ബുക്ക് ചെയ്തവരും ഡെലിവറി സമയത്ത് ബൈക്കിന്റെ നിലവിലെ വില നല്‍കേണ്ടി വരുന്നതാണ്. ഇത് പലരേയും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യിക്കാന്‍ വരെ നിര്‍ബന്ധിതരായേക്കും. ഇപ്പോഴത്തെ വില വര്‍ധനവിന് പുറമെ 390 ഡ്യൂക്കില്‍ കമ്പനി മറ്റ് പരിഷ്‌ക്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല.
ഗണ്‍മെറ്റല്‍ ഗ്രേ, ഇലക്ട്രോണിക് ഓറഞ്ച്, അറ്റ്‌ലാന്റിക് ബ്ലൂ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് നിലവില്‍ മോട്ടോര്‍സൈക്കിള്‍ വിപണനത്തിന് എത്തുന്നത്. മ്യൂസിക് കണ്‍ട്രോള്‍, ഇന്‍കമിംഗ് കോളുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ പ്രാപ്തമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലോഞ്ച് കണ്‍ട്രോള്‍, റൈഡിംഗ് മോഡുകള്‍, ഒരു പുതിയ ട്രാക്ക് മോഡ്, സൂപ്പര്‍മോട്ടോ എബിഎസ്, ക്വിക്ക്ഷിഫ്റ്റര്‍, സെല്‍ഫ്-കാന്‍സലിംഗ് ഇന്‍ഡിക്കേറ്ററുകള്‍, ഒരു ക്രൂയിസ് കണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍ ഫംഗ്ഷന്‍ പോലുള്ള ഫീച്ചറുകളെല്ലാം ബൈക്കില്‍ തുടര്‍ന്നും ലഭ്യമാവും.
399 സിസി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കെടിഎം 390 ഡ്യൂക്കിന് തുടിപ്പേകുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 44.25 bhp കരുത്തില്‍ പരമാവധി 39 Nm പീക്ക് ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററിന്റെ പിന്തുണയുള്ളതിനാല്‍ ഗിയര്‍ഷിഫ്റ്റിംഗ് വളരെ എളുപ്പമാണ്. മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സസ്പെന്‍ഷന്‍ സിസ്റ്റത്തില്‍ മുന്‍വശത്ത് അപ്സൈഡ്-ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് ലഭിക്കുക. 390 ഡ്യൂക്കിന്റെ ബ്രേക്കിംഗിനായി മുന്‍വശത്ത് 320 mm ഡിസ്‌ക്കും പിന്‍വശത്ത് 240 mm ഡിസ്‌ക്കുമാണ് കെടിഎം അവതരിപ്പിക്കുന്നത്.






