
വണ്ടൂർ: വണ്ടൂർ യുഡിഎഫ് സ്ഥാനാർത്ഥി എ പി അനിൽകുമാറിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് 20,001 രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ്. മണ്ഡലത്തിലെ വോട്ടർമാർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയു എന്നതാണ് കണ്ടീഷൻ. പ്രവാസി കോൺഗ്രസ് വണ്ടൂർ ബ്ലോക്ക് കമ്മിറ്റിയാണ് പ്രവചന മത്സരം നടത്തുന്നത്.
ഇത്തവണ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസമുള്ള യുഡിഎഫ്, വിജയ പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് വണ്ടൂർ. അതിനാൽ എ പി അനിൽകുമാറിന് ഇത്തവണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കൂട്ടലിലാണ് യുഡിഎഫ് നേതൃത്വവും.
അതേസമയം എം ലിജുവിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നതിന് മത്സരം നടത്തിയ യൂത്ത് കോണ്ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ് ആകാശ് തഴയശേരിയാണ് പ്രതി. BNS 192 വകുപ്പ് പ്രകാരമാണ് കേസ്. ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 10001 രൂപയായിരുന്നു വാഗ്ദാനം. ഫേസ്ബുക്ക് വഴിയായിരുന്നു പ്രവചന മത്സരം.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. അതിലാണ് കായംകുളം പോലീസ് കേസെടുത്തത്. നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് രാഷ്ട്രീയപരമായി പ്രകോപനമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആര്‍.






