
ന്യൂഡല്‍ഹി: നവകേരള സര്‍വേയ്ക്ക് ചെലവാഴയത് 13.04കോടി രൂപയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.അനുവദിച്ച ഇരുപത് കോടിയില്‍ 13.04കോടി ചെലവായി. ഇതില്‍ ബ്രോഷറിന് 5.54കോടി, കത്തിന് 1കോടി, വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45കോടി എന്നിങ്ങനെയാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്ക്.
പൊതുജനങ്ങളില്‍ നിന്ന് പണം ചെലവഴിച്ച് സിപിഐഎം ക്യാമ്പയിന്‍ നടത്തുന്നുവെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസും മുന്‍പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച് ഹൈക്കോടതി സര്‍വേ റദ്ദാക്കിയെങ്കിലും സുപ്രീം കോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു.






