
ഇതിഹാസ പിന്നണി ഗായിക ആശ ഭോസ്ലെയുടെ വിമയാഗം വലിയ ഞെട്ടലാണ് ആരാധകരിലും സിനിമ ലോകത്തും സൃഷ്ടിച്ചത്. 92 വയസ്സില്‍ മുംബൈിയിലായിരുന്നു പ്രിയ ഗായികയുടെ അന്ത്യം. മുംബൈയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എട്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അസാധാരണമായ സംഗീത യാത്രയ്ക്കാണ് ആശാ ഭോസ്ലെയുടെ വിയോഗത്തോടെ അന്ത്യമായത്. ആശാ ഭോസ്ലെയുടെ വിയോഗത്തിൽ അനുശോചനം പങ്കുവച്ചിരിക്കുകയാണ് ഗായിക സുജാത മോഹൻ. താൻ എന്നും ആശാജിയുടെ ഏറ്റവും വലിയ ആരാധികയായിരുന്നെന്നും തന്റെ പ്രചോദനവും ആരാധനാപാത്രവുമായ ഗായികയുടെ വിയോഗത്തിൽ അതിയായ ദുഃഖത്തോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും സുജാത സോഷ്യൽ മീഡിയയിൽ കുറിച്ചു.
"എന്റെ ഏറ്റവും വലിയ പ്രചോദനവും ആരാധനാപാത്രവുമായ ആശാജിയുടെ വിയോഗത്തിൽ അതിയായ ദുഃഖത്തോടെ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഏത് തരം പാട്ടുകൾക്കും ജീവൻ നൽകാനുള്ള ആശാജിയുടെ കഴിവിൽ എന്തോ ഒരു മാന്ത്രികതയുണ്ടായിരുന്നു. ആ പുണ്യ ആത്മാവിന് നിത്യശാന്തി നേരുന്നു. ആശാജി, ഞാൻ എന്നും നിങ്ങളുടെ ഏറ്റവും വലിയ ആരാധികയിരിക്കും.." സുജാത കുറിച്ചു.
മകന് ആനന്ദ്ഭോസ്ലെയാണ് ആശാ ഭോസ്ലെയുടെ മരണവിവരം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ 11 മണി മുതല്‍ സ്വവസതയില്‍ അവരുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് നാല് മണിയോടെ ശിവാജി പാര്‍ക്കിലായിരിക്കും സംസ്കാരം.






