
ബോളിവുഡ് താര സുന്ദരി ശ്രീദേവിയുടെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂര്‍ പങ്കുവെച്ച് ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ശ്രീദേവിയും മൂത്തമകള്‍ ജാന്‍വിയും ബോണിയും ഒരുമിച്ചുളള ഒരു ചിത്രമാണ് ബോണി കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
ജാന്‍വിക്ക് ഒരു വയസു പ്രായമുളളപ്പോഴുളള ചിത്രമാണിത്. ‘വെറും ഒരു വയസ്സുളള നമ്മുടെ പ്രണയം , ജാനുവിനെ എന്റെ പ്രണയം പിടിച്ചുനിര്‍ത്തുന്നു’ എന്നാണ് ബോണി കപൂര്‍ ചിത്രത്തിനൊപ്പം കുറിച്ചത്. 2018 ഫെബ്രുവരിയില്‍ ദുബായിലെ ഒരു ഹോട്ടലില്‍ വച്ചുണ്ടായ ശ്രീദേവിയുടെ ആകസ്മിക മരണം സിനിമാമേഖലയെയും ആരാധകരെയും ഒരു പോലെ നടുക്കിയിരുന്നു.
അന്തരിച്ച ശ്രീദേവിയും കുട്ടികളുമായുള്ള വിലയേറിയ ഓര്‍മ്മകള്‍ ബോണി കപൂര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഈ മാസം തന്നെ ജാന്‍വിക്ക് 4 മാസം പ്രായമുള്ളപ്പോള്‍ എടുത്ത ഇവര്‍ മൂന്നുപേരുമുള്ള ഒരു ഫോട്ടോ ബോണി കപൂര്‍ ഷെയര്‍ ചെയ്തിരുന്നു.
ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മൂത്തമകളായി 1997ലാണ് ജാന്‍വി കപൂര്‍ ജനിക്കുന്നത്. ഇരുവര്‍ക്കും നടി കൂടിയായ ഖുഷി കപൂര്‍ എന്ന മറ്റൊരു നടികൂടിയുണ്ട്. ബോണി കപൂര്‍ നേരത്തെ മോണ കപൂറിനെ വിവാഹം കഴിച്ചിരുന്നു. അവര്‍ക്ക് അര്‍ജുന്‍ കപൂര്‍, അന്‍ഷുല കപൂര്‍ എന്നീ രണ്ട് മക്കളുണ്ട്.






