
സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച്, സാക്ഷ്യം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച്, പിന്നീട് സല്ലാപം എന്ന സിനിമയിലൂടെ നായിക വേഷത്തിലേക്ക് ഉയര്‍ന്ന് മലയാള സിനിമയുടെ താരറാണിയായി മാറിയ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. കരുത്തുറ്റ ഒരുപാട് സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്ത് കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴായിരുന്നു ദിലീപുമായുള്ള താരത്തിന്റെ വിവാഹം. വിവാഹശേഷം മകള്‍ മീനാക്ഷിയുടെയും ദിലീപിന്റെയും കാര്യങ്ങള്‍ നോക്കി ഒരു കുടുംബിനിയായി മഞ്ജു ഒതുങ്ങി. ആരാധകരെ ഏറെ ഞെട്ടിപ്പിച്ചു കൊണ്ടുള്ള ദിലീപ്-മഞ്ജുവാര്യര്‍ വിവാഹമോചനവും വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവുമൊക്കെ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞു.
നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് എത്തിയപ്പോഴും മഞ്ജുവിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മടങ്ങിവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴലടക്കം തിളങ്ങാനും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങാനും താരത്തിന് കഴിഞ്ഞു. താരത്തിന്റെ അഭിനയമികവിന് മാത്രമല്ല പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യത്തിനും ഒരുപാട് ആരാധകരുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർ 46-ാം വയസിലും തന്റെ യുവത്വവും ആകർഷണവും നിലനിർത്തുന്നതെങ്ങനെയെന്നുള്ളത് പ്രേക്ഷകര്‍ക്ക് ഒരു വലിയ കൗതുകമാണ്.
പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്‌കളങ്കമായ പുഞ്ചിരിയും അതിലുപരി ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയുമാണ് മഞ്ജു മലയാളസിനിമയില്‍ തിളങ്ങി നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന ക്യൂട്ട് സ്റ്റൈലിഷ് ചിത്രങ്ങളും ട്രഡീഷണല്‍ വെയര്‍ ചിത്രങ്ങളുമൊക്കെ നിമിഷവേഗത്തില്‍ ട്രെന്‍ഡിംഗായി മാറാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് ബീജ് കോമ്പിനേഷനിലുള്ള ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് മഞ്ജു വാര്യര്‍. ബ്ലാക്ക് ടോപ്പും ബീജ് കളര്‍ പാരലല്‍ ട്രൗസേഴ്സുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ ആകര്‍ഷണീയമാകുന്നത് മഞ്ജുവിന്റെ സിഗ്നേച്ചര്‍ സ്മൈലാണ്. എല്ലാ ചിത്രങ്ങളിലും മഞ്ജുവിന്റെ ചിരി നിറഞ്ഞു നില്‍ക്കുന്നു. പതിവു പോലെ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.






