
പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ബിന്ദു പണിക്കറുടെ മകള്‍ കല്യാണി. കല്യാണിയുടെ റീലുകളും ഡാന്‍സ് വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
സായ് കുമാറിനെക്കുറിച്ചും കല്യാണി വാചാലയാകാറുണ്ട്. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. സായ് കുമാറുമായി ആഴത്തിലുളള അടുപ്പമാണ് കല്യാണിക്കുളളത്. കല്യാണിയുടെ റീലുകളില്‍ സായ് കുമാര്‍ സ്ഥിരം എത്താറുണ്ട്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി മനസുതുറന്നത്.
‘മൈ ബോസ് എന്ന സിനിമയിലെ കഥാപാത്രം പോലെ തന്നെയാണ് യഥാര്‍ത്ഥ ജീവിതത്തിലും സായിച്ഛന്‍. അച്ഛന്‍ കര്‍ക്കശക്കാരനായിരിക്കുമല്ലോ എന്ന് എല്ലാവരും ചോദിക്കും. പക്ഷെ അല്ല. വളരെ ചില്‍ ആണ്. കോമഡി പറയും. അച്ഛനും അമ്മയ്ക്കുമൊക്കെ റീലുകളൊക്കെ ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. അവര്‍ പിള്ളേരെ പോലെയാണ് റീല്‍ ചെയ്യുമ്പോള്‍’ കല്യാണി പറയുന്നു.
‘ശ്രീകൃഷ്ണപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയിലേത് പോലുള്ള മോഡുലേഷന്‍ അമ്മയ്ക്ക് ഇപ്പോള്‍ പറ്റില്ലേ എന്ന് ഞാന്‍ ആലോചിക്കും. അത് പോലെയല്ല അമ്മ ചെയ്തു വച്ചതെന്ന് റീല്‍ എടുക്കുമ്പോള്‍ ഞാന്‍ പറയും. വര്‍ഷം കുറേ ആയില്ലേ മോളേ, ഇത് അതുപോലെ ചെയ്യാന്‍ പറ്റുന്നില്ല എന്ന് അമ്മ പറയും. ശബ്ദം വരെ മാറി.
പെര്‍ഫോം ചെയ്യുമ്പോള്‍ ഹൈ പിച്ചിലാണ് അമ്മ സംസാരിക്കുക. അമ്മ ചെയ്തതില്‍ എനിക്കിഷ്ടം റോഷാക്ക് ആണ്. സുശീല എന്ന കഥാപാത്രത്തിനുള്ള ഡെപ്ത് ഭീകരമാണ്. അമ്മയുടെ മകളായതില്‍ അഭിമാനമാണ്. ഇപ്പോഴും കാണുന്ന സിനിമയാണത്. അമ്മ ആ വേഷം എങ്ങനെ ചെയ്‌തെന്ന് അറിയില്ല’ എന്നും കല്യാണി പറയുന്നു. അതേസമയം കല്യാണി നായികയായ മധുവിധു തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തിലെ നായകന്‍.






