
മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് എത്തിപ്പെട്ട താരമാണ് സൈജു കുറുപ്പ്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത്, നായക നിരയിലേക്ക് ഉയർന്ന സൈജു ഇന്ന് മലയാള സിനിമയുടെ അഭിവാജ്യഘടകമാണ്. നിര്‍മ്മാതാവ് കൂടിയായ താരത്തിന്റെ സിനിമകള്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണാനെത്തുന്നത്. ആ പ്രതീക്ഷകള്‍ ഒട്ടും കെടുത്താതെയാണ് സൈജു സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നത്. വില്ലനായും ഹാസ്യതാരമായും സ്വഭാവനടനായും ഓരോ വേഷത്തിലും പുതുമകൾ നിറച്ചാണ് സൈജുവിന്റെ സിനിമായാത്ര.
സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ സിനിമയായ മോഹിനിയാട്ടം മികച്ച പ്രതികരണം നേടികൊണ്ട് റിലീസ് തുടരുകയാണ്. താരത്തിന്റെ 150-ാമത്തെ ചിത്രമായ മോഹിനിയാട്ടം ആദ്യഭാഗമായ ഭരതനാട്യത്തെ മറികടക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴിതാ ഗംഭീര വിജയം നേടി മുന്നേറുന്ന മോഹിനിയാട്ടം സിനിമയിലെ സൈജു കുറുപ്പിന്റെ അഭിനയമികവിനെ പ്രശംസിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആട് എന്ന സിനിമയിലടക്കം സൈജുവിനൊപ്പം പ്രവര്‍ത്തിച്ച മിഥുന്‍, സാധാരണ സൈജുകുറുപ്പല്ല ഇതെന്നും ഹൗസ്ഫുള്‍ ഷോ വാരിവിതറുന്ന താരമാണെന്നുമാണ് രസകരമായ ക്യാപ്ഷനിലൂടെ കുറിച്ചിരിക്കുന്നത്.
‘‘ഇത് നമ്മൾ സാധാരണ കാണുന്ന നമ്മുടെ വെറും സൈജു കുറുപ്പല്ല, ലെഫ്റ്റ് റൈറ്റ്, സെന്റർ ഹൌസ്ഫുൾ ഷോകൾ വാരിവിതറുന്ന അൽ സൈജു കുറുപ്പ്...
പി.എസ് : ടിയാൻ ആലോചിക്കുന്നത് ഇപ്രകാരമായിരിക്കും - ‘കോ- പ്രൊഡ്യൂസർ തോമസേട്ടനെയങ്ങ്....!’...’’ എന്ന രസകരമായ ക്യാപ്ഷന്‍ നല്‍കിയാണ് സൈജുവിന്റെ മൂവി സ്റ്റില്‍ മിഥുന്‍ പങ്കിട്ടിരിക്കുന്നത്.
ഈ പോസ്റ്റിനു താഴെ നിരവധി രസകരമായ കമന്റുകളും നിറയുന്നുണ്ട്. ‘നമ്മൾ പോലും അറിയാതെ സൈജു കുറുപ്പ് ഒരു സൂപ്പർ സ്റ്റാർ ആയിരിക്കുന്നു, തനി രാവണന്‍, പാവങ്ങളുടെ ജോര്‍ജുകുട്ടി...’ എന്നതടക്കമാണ് കമന്റുകള്‍.






