
ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് നടന്‍ മനോജ് കെ ജയന്‍. അമേരിക്കയിലെ യേശുദാസിന്റെ വീട്ടിലെത്തിയാണ് മനോജ് കെ ജയന്‍ വിഷു ആശംസകള്‍ നേര്‍ന്നത്. യേശുദാസിനൊപ്പമുളള ചിത്രങ്ങളും നടന്‍ പങ്കുവെച്ചിട്ടുണ്ട്.
അദ്ദേഹത്തിനൊപ്പം കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോള്‍ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല. തന്റെ അച്ഛന്റെ അനുഗ്രഹമായി ഈ അവസരത്തെ മനസ്സിലാക്കുന്നുവെന്നും മനോജ് കെ ജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പതിവ് രീതിയില്‍ വെളള വസ്ത്രം ധരിച്ചാണ് യേശുദാസിനെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുക.
‘പറയരുതെ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം “HAPPY VISHU .ഈ വർഷത്തെ എൻ്റെ വിഷു ധന്യം .ഗന്ധർവഗായകൻ്റെ …നമ്മുടെ സ്വന്തം ദാസേട്ടൻ്റെ അമേരിക്കയിലെ വസതിയിൽ,മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി,കുറെ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല .എൻ്റെ അച്ഛൻ്റെ അനുഗ്രഹമായി ഈ അവസരത്തെ ഞാൻ മനസ്സിലാക്കുന്നു .എന്റെ എല്ലാ പ്രിയമുള്ളവർക്കും ഹൃദയത്തിന്റെ ഭാഷയിൽ വിഷു ആശംസകൾ നേരുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മനോജ് കെ ജയന്‍ കുറിച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. ഇടയ്ക്ക് അമേരിക്കയിലെ വേദികളിൽ കച്ചേരികളും അവതരിപ്പിക്കുന്നുണ്ട് ഗായകൻ.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം ആണ് മനോജ് കെ ജയന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ മനോജ് കെ ജയന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ആസിഫ് അലി നായകനായെത്തിയ രേഖാചിത്രത്തിലെ കഥാപാത്രമാണ് അടുത്തിടെ നടന് ഒരു ബ്രേക്ക് ആയി മാറിയത്. ചിത്രത്തിലെ വക്കച്ചൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.






