
സെലിബ്രിറ്റി നര്‍ത്തകരെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി രചന നാരായണന്‍കുട്ടി. സെലിബ്രിറ്റി നര്‍ത്തകരോട് പലര്‍ക്കും പുച്ഛമാണ്. എന്നാല്‍ സ്വന്തം നൃത്ത വിദ്യാലയത്തിന്റെ മാര്‍ക്കറ്റിങ്ങിന് അവരെ തന്നെ വിളിക്കുമെന്നും രചന പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രചനയുടെ പ്രതികരണം.
രചനയുടെ ഫെസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
Celibrity dancers“ നെ അങ്ങനെ ഒരു വിളിപ്പേരില്ലാത്ത “പല” dancers നും പൊതുവേ പരമ പുച്ഛം ആണ്. അവർക്കു കിട്ടുന്ന കൂടുതൽ അവസരങ്ങളും കൂടുതൽ പ്രതിഫലവും ആണ് എല്ലാരുടേയും വിഷയം. എന്നാൽ ഈ “പലർക്കും” അവരുടെ നൃത്ത വിദ്യാലയത്തിന്റെ വാർഷിക ആഘോഷത്തിനു അതിഥി ആയും, performers ആയും ഈ “കഴുവേറികൾ/കഴിവേറികൾ” തന്നെ വേണം. .. Marketing ആണ് ഉദ്ദേശം....എന്നാൽ ഏറ്റവും ചുരുങ്ങിയ ചിലവിൽ.
കുറിപ്പ് (തികച്ചും വ്യക്തിപരം ) : ചെറുപ്പം മുതലേ എന്നെ അറിയുന്നവർക്ക് ഞാൻ ഒരു celebrity dancer അല്ല. എന്നാൽ ഈ കഴുവേറി/കഴിവേറി, മറിമായം എന്ന സീരീസ് ലും 30 ഓളം ചലച്ചിത്രങ്ങളിലും അഭിനയിച്ചപ്പോൾ “തന്റേതല്ലാത്ത കാരണങ്ങളാൽ” അങ്ങനെ ഒക്കെ ആയിപോയി. ആ status മുതലാക്കി, marketing success ആയതിനു ശേഷം, മാറി നിന്നു പരസ്യമായും രഹസ്യമായും celebrity dancers നെ കുറ്റപ്പെടുത്താൻ വ്യഗ്രത കൂട്ടുന്ന, ആ വിളിപ്പേര് ഇല്ലാത്ത “പലർക്കും” മൂക്കത്തു വിരൽ വച്ച്, എന്റെ ഉള്ളു നിറഞ്ഞ പുഞ്ചിരി .
NB : celebrity ആയും അല്ലാതേയും എന്നെ guest ആയും performer ആയും “സ്നേഹത്തോടെ“(പ്രതിഫലം തന്നും ഒപ്പം തരാതേയും) ആര് ക്ഷണിച്ചാലും ഒഴിവുണ്ടെങ്കിൽ ഞാൻ ഇനിയും പോകും. .. നാളെ തിരിഞ്ഞു നിന്നും, മുന്നിൽ നിന്നും എന്നെ കുറ്റം പറയും എന്ന കഴിവേറിയ ബോധത്തോടെ തന്നെ .






