
മലയാളികള്‍ക്ക് വിഷുദിന ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വിഷു ആശംസ. ' ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍' എന്നാണ് താരം കുറിച്ചത്. ആരാധകരടക്കം നിരവധി പേര്‍ കമന്റുകളിലൂടെ മമ്മൂട്ടിയ്ക്കും വിഷു ആശംസിക്കുന്നുണ്ട്.
അതേസമയം, 18 വര്‍ഷത്തെ ഇടളേക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമായ ' പേട്രിയറ്റ്' റിലീസിനൊരുങ്ങുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മേയ് ഒന്ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളില്‍ എത്തുകയാണ്.






