
വിവാഹം എന്ന കണ്ണിലൂടെ മാത്രമാണ് സമൂഹം സ്ത്രീകളുടെ കരിയറിനെ നോക്കി കാണുന്നതെന്ന് നടി തമന്ന. കരിയറിന്റെ തുടക്കകാലത്ത് തനിക്കും ഇങ്ങനൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് തമന്ന.
അച്ഛനോടൊപ്പം ഹോട്ടലില്‍ ബിസിനസ്സ് മീറ്റിങ്ങിനായി പോയപ്പോഴാണ് സംഭവം. താന്‍ അവിടെ എത്തിയത് മറ്റൊരു കാര്യത്തിനാണെന്ന് അറിഞ്ഞിട്ടും ഹോട്ടല്‍ ഉടമയുടെ ഭാര്യ അടുത്ത് വന്ന് തന്നെ ഉപദേശിക്കുകയായിരുന്നുവെന്ന് തമന്ന പറഞ്ഞു. എന്തിനാണ് ഈ ജോലിക്ക് പോകുന്നതെന്നായിരുന്നു അവരുടെ ചോദ്യം.
നീ ഇത്ര നല്ലൊരു സിന്ധി പെണ്‍കുട്ടിയല്ലേ, പിന്നെ എന്തിനാണ് ഈ പണിക്ക് പോകുന്നത്? നിനക്ക് എത്രയും പെട്ടെന്ന് കല്ല്യാണ് കഴിച്ചൂടേ' എന്നൊക്കെയാണ് എന്നോട് അവര് ചോദിച്ചത്. അന്ന് അവരുടെ ഈ സംസാരം കേട്ടിട്ട് ഒരിക്കലും അവരെപോലെ ആകരുതെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു'.-തമന്ന പറയുന്നു.
പുറം ലോകത്ത് എന്താണ് സംഭവിക്കുന്നത് പോലും അറിയാത്ത് ഒരു സ്ത്രീയായി ജീവിക്കാന്‍ എനിക്ക് സാധിക്കില്ല. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കും.






