
അന്തരിച്ച ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ ഗാനം ആലപിച്ച് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. തന്റെ ഇന്റ്റ്റഗ്രാം പേജിലൂടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്.
ആശാ ഭോസ്‌ലെയും മുഹമ്മദ് റാഫിയും ചേര്‍ന്ന് ആലപിച്ച ‘ദാസ് മേരേയ ദില്‍ബാര ’എന്ന പഞ്ചാബി ഗാനം ഗിറ്റാര്‍ വായിച്ച് പാടുന്നതാണ് വിഡിയോ.‘ ആശ ജിയുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട , അധികം അറിയപ്പെടാത്ത പഞ്ചാബി ഗാനങ്ങളില്‍ ഒന്നാണിത്. അവരുടെ ശബ്ദം കേട്ടാണ് ഞാന്‍ വളര്‍ന്നത്. അത് എന്നും നിലനില്‍ക്കും’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി ആയുഷ്മാന്‍ കുറിച്ചത്.
അതേസമയം ഏപ്രില്‍ 12 ന് മുംബൈയിലെ ബ്രിച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 92 ാം വയസ്സിലാണ് ആശ ഭോസ്‌ലെ അന്തരിച്ചത്. തിങ്കളാഴ്ചമുംബൈയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ആശാ ഭോസ്ലേയുടെ സംസ്‌കാരം നടന്നത്.






