
ഇക്കഴിഞ്ഞ ദിവസം മണ്മറഞ്ഞു പോയത് ബോളിവുഡ് സംഗീതത്തിലെ സുവര്‍ണ്ണ കാലഘട്ടത്തിലെ അവശേഷിക്കുന്ന പ്രതിഭയായിരുന്ന ആശ ഭോസ്ലെയാണ്. പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ ആഴവും ഒരുപോലെ വഴങ്ങുന്ന ആശ ജിയുടെ സ്വരം ബോളിവുഡിന്റെ ഹൃദയമിടിപ്പായി മാറിയത് വളരെ പെട്ടെന്നായിരുന്നു. പ്രായം കൂടുന്തോറും മിഴിവേകിയ ശബ്ദം നിലച്ചു പോയതിന്റെ നൊമ്പരത്തിലാണ് ആരാധകരും ബോളിവുഡ് സിനിമ സംഗീത ലോകവും.
തന്റെ ശബ്ദത്തിലൂടെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീതത്തിന് ഭാവവും താളവും നൽകിയ ഇതിഹാസ ഗായികയുടെ കൊച്ചുമകളാണ് സനായി ഭോസ്ലെ. ആശ ജിയുടെ മകന് ആനന്ദ് ഭോസ്ലെയുടെയും അനുജയുടെയും മകളായ സനായി ഒരു ഗായിക കൂടിയാണ്. സംഗീതരംഗത്ത് സജീവമായ സനായി, ആശ ഭോസ്ലെക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. മുത്തശ്ശി കൊച്ചുമകള്‍ എന്നതിലുപരി ഇവർക്കിടയിൽ വലിയൊരു ഹൃദയബന്ധമാണുള്ളത്. പലപ്പോഴും ആശ ജിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സനായി വികാരഭരിതയാകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം ആശ ജിയുടെ സംസ്കാര ചടങ്ങുകളിലും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്ന സനായിയുടെ ചിത്രങ്ങളും വീഡിയോയു, കാഴ്ച്ചക്കാതെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ മുത്തശ്ശിയ്ക്കൊപ്പം പങ്കിട്ട ഒരു രസകരമായ നിമിഷത്തിന്റെ വീഡിയോ പങ്കിടുകയാണ് സനായി. പ്രോഗ്രാമിനായി റെഡിയായിരിക്കുന്ന സനായിയെ നോക്കി ആശ ഭോസ്ലെ പാട്ടു പാടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇത് കേട്ട് ചിരി പിടിച്ചു വയ്ക്കുന്ന സനായി പിന്നീട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
‘‘ഇന്ന് രാവിലെ ഉണരുമ്പോൾ, എന്റെ പാര്‍ട്നര്‍ ഇന്‍ ക്രൈമിനെയും, എന്റെ ഉറ്റ സുഹൃത്തിനെയും, എന്റെ ലോകം മുഴുവൻ പൂർത്തിയാക്കിയ ഒരാളെയും, ഞാൻ ജനിച്ചപ്പോൾ എന്നെ ആദ്യമായി ചേർത്തുപിടിച്ച വ്യക്തിയെയും എനിക്ക് നഷ്ടപ്പെട്ടതായി ഞാൻ മനസ്സിലാക്കുന്നു.
ഇപ്പോൾ ഞാൻ എന്തുചെയ്യണം ? രാവിലെ ഞാൻ ആരെയാണ് ഉണർന്ന ശേഷം കെട്ടിപ്പിടിക്കേണ്ടത്, ഒരുമിച്ചിരുന്ന് ചായ കുടിക്കേണ്ടത്? ഞാൻ എല്ലാ ദിവസവും വീട്ടിലേക്ക് വരുമ്പോൾ എന്നെ കാത്തിരിക്കുന്ന ആരോടായിരിക്കും അല്ലെങ്കിൽ ആരോടാണ് ഞാൻ തമാശകൾ പറയേണ്ടത്..
അവരെ ഓർക്കാൻ വേണ്ടിയുള്ള ചില കാര്യങ്ങൾ മാത്രമാണിത്, പക്ഷേ എന്നോടൊപ്പം ഈ നഷ്ടം അനുഭവിച്ച എല്ലാവരോടും, അന്നും ഇന്നും അവര്‍ ജീവിതത്തിന്റെയും ചിരിയുടെയും നിർവചനം ആണെന്ന് ഓർക്കുക, അതിനാൽ നിങ്ങൾ അവരെ ഓർക്കണമെങ്കിൽ അങ്ങനെ മാത്രം ഓർക്കുക...
നമ്മളെ എല്ലാവരെയും പ്രത്യേകിച്ച് അവരുടെ കുടുംബത്തെ താഴേക്ക് നോക്കി കാണുകയാണ്. അവര്‍ വളരെ വേഗം എന്നിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം എനിക്ക് വാഗ്ദാനം ചെയ്തതും എപ്പോഴും പറഞ്ഞതുമതാണ്...
എന്റെ ജീവിതത്തിലെ സ്നേഹം എനിക്ക് നഷ്ടപ്പെട്ടു, ലോകത്ത് ഇതിലും വലിയ ദുഃഖം മറ്റൊന്നില്ല, അതിനാൽ ജീവിതം പൂർണ്ണമായി ജീവിക്കാനും അവരെ അങ്ങനെ ആഘോഷിക്കാനും അവരുടെ ജീവിതം ആഘോഷിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു...
ഞാൻ നിന്നെ സ്നേഹിക്കുന്നു ആശായ്, ഇപ്പോൾ വിട എന്റെ പ്രിയേ.. എന്തായാലും നിങ്ങള്‍ എപ്പോഴും എന്നോടൊപ്പം ഉണ്ടാകുമെന്ന് എനിക്കറിയാം, എന്റെ അടുത്തേക്ക് തിരിച്ചുവന്ന് എന്നെ കെട്ടിപ്പിടിക്കാൻ ഞാന്‍ കാത്തിരിക്കുന്നു...
പി.എസ്: ഞങ്ങൾ പോയ ഓരോ പരിപാടിയിലും ഞങ്ങൾ തമ്മിലുള്ള വ്യക്തിപരമായ തമാശയെക്കുറിച്ചാണ് ഈ വീഡിയോ....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആശ ജിയ്ക്കൊപ്പമുള്ള രസകരമായ നിമിഷം സനായി പങ്കിട്ടിരിക്കുന്നത്.






