
ഗായികയും അവതാരകയുമായ റിമി ടോമി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമയായ താരം തന്റെ വിശേഷങ്ങളല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ പുതിയ വിശേഷം പങ്കിട്ടെത്തിയിരിക്കുകയാണ് റിമി.
സഹോദരന്റെ മകള്‍ കണ്‍മണി എന്ന കിയാരയുടെ ആദ്യ കുര്‍ബ്ബാനയുടെ വിശേഷങ്ങളാണ് ഗായിക പങ്കുവെച്ചിരിക്കുന്നത്. ‘ഞങ്ങളുടെ പ്രിയപ്പെട്ട കണ്മണിക്കുട്ടിയുടെ ആദ്യ കുര്‍ബ്ബാന. ഈ മനോഹരമായ അനുഗ്രഹത്തിന് വൈദത്തിന് നന്ദി പറയുന്നു. കിയാരയെ നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഓര്‍ക്കണമെന്നും അവളെ അനുഗ്രഹിക്കണമെന്നും അഭ്യര്‍ഥിക്കുന്നു ’എന്നാണ് റിമി കുറിച്ചത്.
തങ്ങളുടെ കുടുംബത്തോട് ആരാധകര്‍ കാണിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും റിമി നന്ദിയും പറഞ്ഞു. ചടങ്ങില്‍ നേരിട്ടെത്തി തങ്ങളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും താരം പ്രത്യേക നന്ദിയും അറിയിച്ചു.
ആദ്യ കുര്‍ബ്ബാന ചടങ്ങില്‍ നിന്നുളള ചിത്രങ്ങളും റിമി പങ്കുവെച്ചിട്ടുണ്ട്. വെളള വസ്ത്രമണിഞ്ഞ് മാലാഖയെപ്പോലെയിരിക്കുന്ന കിയാരയുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിപ്പേരാണ് കണ്‍മണിക്ക് ആശംസകളുമായെത്തുന്നത്.
നടി മുക്തയുടെയും റിമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെയും മകള്‍ കിയാര സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. കണ്‍മണിയുടെ റീലുകള്‍ക്കും ഡാന്‍സ് വീഡിയോകള്‍ക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. പത്താം വളവ് , കിങ് കൊത്ത തുടങ്ങിയ സിനിമകളിലും കിയാര അഭിനയിച്ചിട്ടുണ്ട്.






