
തമിഴില്‍ നായികാപ്രാധാന്യമുളള വേഷങ്ങളിലേക്ക് തമിഴ് നടിമാര്‍ക്ക് പകരം മലയാളി നടിമാരെ പരിഗണിക്കുന്നു എന്ന വിമര്‍ശനത്തിന് മറുപടിയുമായി സഗവിധായകന്‍ വിഘ്നേശ് രാജ. ധനുഷ് നായകനാകുന്ന പുതിയ ചിത്രം കരയില്‍ മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാന്‍ മുഖത്ത് ബ്രൗണ്‍ നിറം പൂശി എന്നത് കൂടിയാണ് വിഘ്നേശിനെതിരെയുളള ആരോപണം. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് വിഘ്നേശ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേശ് പറഞ്ഞു. ഇരുപത്-ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നു. പക്ഷേ മമിത ചെയ്തതിന്റെ അടുത്തുപോലും ആരും എത്തിയില്ലെന്നും വിഘ്നേശ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനമാണ് മമിതയെ നായികയാക്കുകയെന്നത്. താൻ പതിവുരീതി തുടരുകയാണെന്നും സെക്സിസ്റ്റ് ആണെന്നുമൊക്കെ വിമർശിക്കുന്നതിൽ കുഴപ്പമില്ലെന്നും വിഘ്നേശ് രാജ പറഞ്ഞു. ചിത്രത്തിലെ നായികാവേഷത്തിനായി തമിഴ് നടിയെ കിട്ടിയില്ലേയെന്നും അതുകൊണ്ടാണോ മലയാളി നടിയെ ഇരുണ്ട നിറക്കാരിയായി അവതരിപ്പിച്ചത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ.
പോര് തൊഴില്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്നേശ് രാജ ഒരുക്കുന്ന ചിത്രമാണ് കര. ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഏപ്രില്‍ 30-ന് ആണ് ചിത്രത്തിന്റെ റിലീസ്. വെല്‍സ് ഇന്റര്‍നാഷണല്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജി വി പ്രകാശ് കുമാര്‍ സംഗീതം കൈകാര്യം ചെയ്യും.






