
നടന്‍ ചിയാന്‍ വിക്രത്തിന്റെ 60 ാം പിറന്നാളായിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തില്‍ വിക്രം പങ്കുവെച്ച വീഡിയോയാണിപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. സ്‌റ്റൈലിഷ് ലുക്കിലുളള വിക്രമിനെയാണ് വീഡിയോയില്‍ കാണാനാവുക.
പ്രായത്തെ തോല്‍പ്പിക്കുന്ന റെമോ ലുക്കിലാണ് വീഡിയോയില്‍ വിക്രം ഉളളത്. മകന്‍ ധ്രുവ് വിക്രമാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ‘നിങ്ങളെല്ലാവരും എന്നോടൊപ്പം ഉള്ളിടത്തോളം... എനിക്ക് എല്ലാം ഉണ്ട്. ഒത്തിരി നന്ദി ധ്രുവ്' എന്നാണ് വിക്രം കുറിച്ചിരിക്കുന്നത്.
നടൻ ഉണ്ണി മുകുന്ദന്‍ ഉൾപ്പടെ നിരവധിപ്പേരാണ് വിഡിയോയിൽ കമന്റുമായി എത്തിയത്. ‘റെമോ’ എന്നായിരുന്നു ഉണ്ണിയുടെ കമന്റ്. ഇപ്പോഴും ഒരു കോളജ് കുമാരനെപ്പോലെയാണെന്നും വിക്രത്തെ കണ്ടാൽ ധ്രുവിന്റെ ചേട്ടനാണെന്നേ പറയൂ എന്നും ആരാധകർ പറയുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘വീര ധീര സൂരൻ’ ആണ് വിക്രം അവസാനമായി അഭിനയിച്ച സിനിമ. ബോദി കെ രാജ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടന്റെ പുതിയ പ്രൊജക്ട്.






