
സീരിയല്‍ താരം സിദ്ധാര്‍ഥ് വേണുഗോപാലിന്റെ വിയോഗത്തില്‍ അനുശോചനം പങ്കുവെച്ച് നടന് കിഷോര്‍ സത്യ. ‘ഒരു കലാകാരന് കൂടെ അകാലത്തില്‍ പൊലിഞ്ഞു. ടെലിവിഷന്‍ പാരമ്പരകളിലൂടെ പ്രേക്ഷകര്‍ക്കു ഏറെ പരിചിതനായിരുന്ന സിദ്ധാര്‍ത്ഥ് വേണുഗോപാല്‍.
കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമ ജി നായര്‍ ആയിരുന്നു സിദ്ധാര്‍ത്ഥന്റെ ആരോഗ്യപരിപാലനം ഒക്കെ നിര്‍വഹിച്ചിരുന്നത്. അന്തരിച്ചുപോയ ശരണ്യ ഉള്‍പ്പെടെ നിരവധി ആള്‍ക്കാരുടെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി സിനിമ എപ്പോഴും കൂടെയുണ്ടായിരുന്നു
സിദ്ധാര്‍ത്ഥിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഒപ്പം സിമ ജി നായരുടെ നന്മ നിറയുന്ന മനസ്സിന് മുന്പില് ശിരസ്സ് കുനിച്ച് നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു ’എന്നാണ് കിഷോര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
തൃശൂര്‍ സ്വദേശിയായ സിദ്ധാര്‍ഥ് ഏറെ കാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. നടി സീമ ജി നായരാണ് മരണവാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ അറിയിച്ചത്.
സിദ്ധര്‍ഥിന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കിയിരുന്നത് സീമയായിരുന്നു. കസ്തൂരിമാന്‍, ഭാഗ്യജാതകം തുടങ്ങി ഒട്ടേറെ സീരിയലുകളില്‍ സിദ്ധാര്‍ഥ് അഭിനയിച്ചിട്ടുണ്ട്.






