
മലയാളികൾക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് പൃഥ്വി രാജ് സുകുമാരനും സുപ്രിയ മേനോനും. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ പൃഥ്വി അഭിനേതാവായും സംവിധായകനായുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മാധ്യമപ്രവർത്തകയായി കരിയർ ആരംഭിച്ച സുപ്രിയ ഇന്ന് സിനിമ നിർമ്മാണരംഗത്ത് സജീവ സാന്നിധ്യമാണ്. രണ്ടുപേരും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരദമ്പതിമാരാണ്.
ഇപ്പോഴിതാ പൃഥ്വിരാജ് പങ്കിട്ട ഒരു ചിത്രവും അതിനു സുപ്രിയ നൽകിയ കമന്റുമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. "ആമിർ... ഖലീഫ ആയിരുന്ന കഥ..." എന്ന ക്യാപ്ഷൻ നൽകിയാണ് സൺഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിലുള്ള കാർസെൽഫി പൃഥ്വി പങ്കിട്ടത്. അതിനു സുപ്രിയ നൽകിയ കമന്റ്, "ആരാണ് ഈ പയ്യൻ...?" എന്നാണ്. കൂൾ ഇമോജിയാണ് പൃഥ്വി നൽകിയ മറുപടി കമന്റ്.






