
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി നവ്യ നായര്‍. അഭിനയത്തിനൊപ്പം ഡാന്‍സിലും സജീവമാകുന്ന നവ്യയെയാണ് ഇപ്പോള്‍ കാണാനാവുക. ഡാന്‍സ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവര്‍ത്തനങ്ങളുമൊക്കെയായി തരിക്കിലാണ് താരം.
സോഷ്യല്‍ മീഡിയയിലും സജീവമാണ് നവ്യ. ഇപ്പോഴിതാ നടി പങ്കിട്ട പുതിയ ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.‘ ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോള്‍ ആ തിളക്കം ഒന്ന് വേറെതന്നെയാണ്. ഹൃദയത്തില്‍ കൃപയും ചുവടുകളില്‍ അഗ്നിയുമായി- അങ്ങനെയാണ് ഞാന്‍ ഉയര്ത്തെഴുന്നേല്ക്കുന്നത് ’എന്നാണ് നവ്യ കുറിച്ചത്.
നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തില്‍ വീണ്ടും സജീവമാവുകയാണ് നവ്യ. ഒപ്പം ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം. പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി ആണ് ഒടുവില്‍ റിലീസിനെത്തിയ നവ്യയുടെ ചിത്രം.






