
സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. അമ്മ ശോഭനയ്‌ക്കൊപ്പമുളള ശ്രീകാന്തിന്റെ കോമഡി വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ശ്രീകാന്ത് വെട്ടിയാര്‍. പുതിയതായി പണിത വീട്ടില്‍ ഗൃഹപ്രവേശനം നടത്തിയതിന്റെ ചിത്രങ്ങളാണ് ശ്രീകാന്ത് വെട്ടിയാര്‍ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി സ്‌നേഹം അറിയിച്ച് എത്തുന്നത്.
ആലപ്പുഴ ജില്ലയിലെ വെട്ടിയാറാണ് ശ്രീകാന്തിന്റെ ജന്മദേശം. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ശ്രീകാന്ത് വെട്ടിയാറിന് നിരവധി ഫോളോവേഴ്‌സ് ഉണ്ട്. തനതായ ശൈലിയിലുളള അവതരണമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
2022ല്‍ പുറത്തിറങ്ങിയ ' സൂപ്പര്‍ ശരണ്യ' യാണ് അഭിനയിച്ച ആദ്യ ചിത്രം. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ ശ്രീകാന്ത് വെട്ടിയാര്‍ അഭിനയിച്ചിട്ടുണ്ട്.






