
ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ നടത്തിയ ഔദ്യോഗിക സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സുരക്ഷാ ബന്ധങ്ങളിൽ പുതിയ അധ്യായം കുറിക്കുന്നു.
നയതന്ത്രപരമായി അതീവ പ്രാധാന്യമുള്ള ഈ സന്ദർശനത്തിൽ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക ചർച്ചകളാണ് നടന്നത്.
സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് ഡെപ്യൂട്ടി മിനിസ്റ്റർ ഡോ. സൗദ് അൽ സാതിയും ചേർന്ന് റിയാദ് വിമാനത്താവളത്തിൽ എത്തിയ അജിത് ഡോവലിനെ സ്വീകരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായി അജിത് ഡോവൽ നടത്തിയ കൂടിക്കാഴ്ച ആഗോള ഊർജ വിപണിയിലെ സുസ്ഥിരത ഉറപ്പാക്കുന്നതിൽ നിർണായകമായി.






