
എംഡിഎംഎ കടത്തിയ യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പൂനൂര്‍ വേണാടിയില്‍ വീട്ടില്‍ വി റാസിഖ് (38)ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കല്‍പറ്റ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. റാസിഖില്‍ നിന്നും നാല്‍പ്പത് ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.
മയക്കുമരുന്ന് സിപ് ലോക്ക് കവറുകളില്‍ നിറച്ചതിന് ശേഷം ഇരുകാലുകളിലും ഈ പാക്കറ്റുകള്‍ ടേപ്പ് ചെയ്തതായിരുന്നു കടത്ത്. സംശയം തോന്നിയാണ് പ്രതിയെ പോലീസ് പരിശോധനക്ക് വിധേയമാക്കിയയത്. റാസിഖ് ഇതിന് മുമ്പും ഇതേ രീതിയില്‍ മയക്കുമരുന്ന് കടത്തിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.






