
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പ്രവേശനം മേയ് 2 മുതൽ. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ഈവർഷം കൂടി 5 വയസ്സായി തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഇത് 6 വയസ്സ് ആയിരിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാണെങ്കിലും കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ചാണ് സംസ്ഥാനത്ത് 5 വയസ്സായി തുടർന്നത്.






