
ഇതിഹാസ ഗായിക ആശാ ഭോസ്ലെയുടെ വിയോഗം സംഗീതപ്രേമികളെ ഇന്നും കണ്ണീരിലാഴ്ത്തുകയാണ്. ഗായികയോടുളള ആദരസൂചകമായി നിരധി പ്രമുഖരാണ് തങ്ങളുടെ ഓര്‍മകള്‍ പങ്കുവെക്കുനന്ത്. ഇപ്പോഴിതാ ആശാ ജിക്കൊപ്പമുളള സ്റ്റേജ് ഷോകളുടെ പഴയകാല ഓര്‍മകള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഗായകന് സോനു നിഗം.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് സോനു നിഗം 1996 ല്‍ ആശാ ഭോസ്ലെയുമൊത്ത് അമേരിക്കയില്‍ നടത്തിയ പര്യടനത്തിലെ അനുഭവങ്ങളെക്കുറിച്ച് വിവരിച്ചത്. അന്ന് കടുത്ത 'ഹീല്‍ സ്പര്'(ഉപ്പൂറ്റിയിലെ എല്ലില്‍ കാല്‍സ്യം അമിതമായി അടിഞ്ഞുകൂടി, അത് ക്രമേണ ഒരു ചെറിയ എല്ലുവളര്ച്ചയായി മാറുന്ന അവസ്ഥ) മൂലം വേദന അനുഭവിച്ചിരുന്ന ആശാജിയെ സഹായിക്കാന്‍ തനിക്ക് സാധിച്ചതിനെക്കുറിച്ചാണ് സോനു നിഗം വാചാലനായത്.
അക്കാലത്ത് അവരുടെ ഉപ്പൂറ്റിയില്‍ കടുത്ത വേദന ഉണ്ടായിരുന്നു. എന്റെ അമ്മയ്ക്കും സമാനമായ പ്രശ്നം ഉണ്ടായിരുന്നതിനാല്‍ അത് എങ്ങനെ ചികിത്സിക്കണമെന്ന് എനിക്കറിയാമായിരുന്നു. അവര്‍ക്ക് ശരിയായി നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഞാന്‍ സഹായിക്കാശമന്ന് അവരോട് പറഞ്ഞു. പല ഷോകള്‍ക്ക് ശേഷം അവരുടെ മുറിയില്‍ ചെന്ന് പാദങ്ങളില്‍ മസാജ് ചെയ്യുമായിരുന്നു. അതിനുശേഷം അവര്‍ക്ക് വലിയ ആശ്വാസം ലഭിച്ചു. സോനു നിഗം പറഞ്ഞു.
വര്‍ഷങ്ങള്‍ക്കിപ്പുറവും കണ്ടുമുട്ടുമ്പോഴെല്ലാം ആശാജിആ സംഭവത്തെക്കുറിച്ച് ചോദിക്കുമായിരുന്നു വെന്നും അദ്ദേഹം ഓര്‍ക്കുന്നു. ഇതൊരു ചെറിയ സംഭവമായി തോന്നാമെങ്കിലും, തന്നോടുളള ആ കരുതലില്‍ താന്‍ എന്നും അഭിമാനിക്കുന്നുവെന്നും സോനു നിഗം കൂട്ടിച്ചേര്‍ത്തു.
തന്റെ കരിയറിന്റെ തുടക്കകാലത്ത് ആശാജിയുമായുളള സഹകരണത്തെക്കുറിച്ചും സോനു സംസാരിച്ചു. 1996 ന്റെ തുടക്കത്തില്‍ മുംബൈബയില് നടന്ന ഒരു വിവാഹചടങ്ങില്‍ വെച്ചാണ് ആദ്യമായി ആശാജിയോടൊപ്പം പാടാന്‍ അവസരം ലഭിച്ചത്. അന്ന് തൊണ്ട വേദന ഉണ്ടായിരുന്നിട്ടും തന്റെ പ്രശസ്തമായ ‘ജൂഠേ നൈന ബോലേ’ എന്ന ഗാനം സോനുവിനൊപ്പം പാടാൻ ആശാജി നിർബന്ധിച്ചു. അവർക്ക് എന്റെ സഹായത്തിന്റെ ഒട്ടും ആവശ്യമില്ലായിരുന്നു, അവർ അത്രയ്ക്ക് വലിയ ഗായികയാണ്. എങ്കിലും എന്നെയും ആ ഗാനത്തിൽ പങ്കാളിയാക്കിയ ആ വലിയ മനസ്സ് എന്നും ഓർമ്മയുണ്ടാകും, സോനു നിഗം പറഞ്ഞു.
വാങ്കൂവറിലെ പര്യടനത്തിനിടെ, തനിക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ച് ആശാജി സ്വന്തമായി ഭക്ഷണം പാകം ചെയ്തു നൽകിയതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് അദ്ദേഹം കാണുന്നത്.
മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 12 നാണ് ആശാ ഭോസ് ലെ അന്തരിച്ചത്. ഹൃദയ-ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 92 വയസ്സായിരുന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ആശാ ഭോസ്ലേയുടെ സംസ്കാരം നടന്നത്.






