കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ മുതല്‍ തൃശൂര്‍ മുണ്ടത്തിക്കോട് വരെയുള്ള ദുരന്തങ്ങള്‍ നമ്മള് ഇനിയും ഒന്നും പഠിച്ചിട്ടില്ലെന്ന സത്യത്തിലേക്കാണ് തൃശൂര്‍ വെടിക്കെട്ടപകടം വിരല്‍ ചൂണ്ടുന്നത്. രാജ്യം ഒന്നാകെ നടുങ്ങിയ പുറ്റിങ്ങല്‍ ദുരന്തം നടന്ന് 10 വര്‍ഷം തികയവെയാണ് തൃശൂര്‍ പൂരത്തിനു മുന്നോടി യായി മുണ്ടത്തിക്കോട് പാടത്തും വെടിക്കെട്ട് ദുരന്തം ആവര്‍ത്തിച്ചത്. 2016 ഏപ്രില്‍ 10-നാണ് കേരളം ഒരിക്കലും മറക്കാത്ത പരവൂര്‍ പുറ്റിങ്ങല്‍ വെടി ക്കെട്ട് ദുരന്തമുണ്ടായത്.
പുലര്‍ച്ചെ 3.30ന് പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 110 പേരാണു മരിച്ചത്. 650-ലധികം പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. കമ്പപ്പുരയില്‍ തീപിടിച്ചായിരുന്നു ദുരന്തം. രണ്ടു പ്രാദേശിക വെടിക്കെട്ടു സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്.
ജില്ലാ ഭരണകൂടത്തിന്റെ വിലക്കു ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. എന്നാല്‍ ആചാരപ്രകാരമുള്ളതാണെന്ന് പറഞ്ഞ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. ജീവഹാനിക്കു പുറമെ രണ്ടരക്കോടിയിലേറെ രൂപയുടെ നാശനഷ്ടവുമുണ്ടായി. ദുരന്തം സംബന്ധിച്ച കേസ് ഇനിയും തീര്‍പ്പായിട്ടില്ല. പുറ്റിങ്ങല്‍ കേരളത്തിലെ വെടിക്കെട്ടപകടങ്ങള്ക്കിടയിലെ ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്.
അതിന് മുമ്പും ശേഷവും വെടിക്കെട്ട് അപകടങ്ങള്‍ നിരവധിയുണ്ടായി. 1990ല്‍ കൊല്ലം മലനട പോരുവഴി ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ 26 പേര് കൊല്ലപ്പെട്ടു. 67 പേര്‍ക്ക് പരുക്കേറ്റു. 2016ല്‍ എറണാകുളം ജില്ലയിലെ മരട് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടില്‍ ജീവന് നഷ്ടമായത് രണ്ടു പേര്‍ക്കാണ്. കഴിഞ്ഞ ദിവസമുണ്ടായതിന് സമാനമായ അപകടം 2006ലും തൃശൂര്‍ പൂരം തയാറെടുപ്പിനിടെയുണ്ടായി.
2006 മേയ് നാലിന് പാറമേക്കാവ് ക്ഷേത്രത്തിന്റെ വെടിക്കോപ്പ് നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേരാണ് മരിച്ചത്. 2024 ഒക്ടോബര്‍ 28ന് കാസര്‍ഗോഡ് നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടമാണ് അടുത്ത കാലത്തുണ്ടായത്. ആറു പേര്‍ക്ക് ജീവന് നഷ്ടമായി. 154 പേര്‍ക്ക് പരുക്കേറ്റു.
വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഫയര്‍ വര്‍ക്സ് ഡിസ്പ്ലേസ് സര്‍ക്കുലര്‍, കേരള ഫെസ്റ്റിവല്‍ ഗൈഡ്ലൈന്‍സ്, സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍, പരിസ്ഥിതി സംരക്ഷണ ചട്ടങ്ങള്‍, ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ തുടങ്ങി നിരവധി നിയമങ്ങള്‍ നിലവിലുണ്ട്.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2000ലെ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍, സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങള്‍ എന്നിവ ഉള്‍പ്പടെ വ്യക്തമായ നിയമങ്ങള്‍ നടപ്പാക്കേണ്ടത് ജില്ലാ ഭരണകൂടങ്ങളാണ്.
നിയമ പ്രകാരം മാത്രമെ ഓരോ പ്രദേശത്തും വെടിക്കെട്ട് നടത്താന്‍ അനുവാദമുള്ളൂ. ചട്ടം ലംഘിച്ചാല്‍ കുറ്റക്കാര്‍ക്ക് പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷന്‍ 15 പ്രകാരം അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. എക്സ്പ്ലോസീവ് ആക്ടിന്റെ കാര്യത്തിലും ശിക്ഷകള്‍ വിഭിന്നമല്ല. ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിത്. സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും സംബന്ധിച്ച് മാര്‍ഗനിര്‍ദേശവുമുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്
പൊട്ടിത്തെറിക്കുന്ന സ്ഥലത്തുനിന്ന് നാല് മീറ്റര്‍ അകലത്തില്‍ 125 ഡെസിബെല്‍(എഐ) അല്ലെങ്കില്‍ 145 ഡെസിബെല്‍(സി)പി.കെ.-യില്‍ കൂടുതല്‍ ശബ്ദം സൃഷ്ടിക്കുന്ന പടക്കങ്ങളുടെ നിര്‍മാണം, വില്പന അല്ലെങ്കില്‍ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
പൊട്ടിത്തെറിക്കാവുന്ന പ്രദേശത്തിന് ചുറ്റും ശക്തമായ ബാരിക്കേഡുകള്‍ സ്ഥാപിക്കണം.
അപകട മേഖലകളില്‍ പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കണം.
അംഗീകൃത, പരിശീലനം നേടിയ തൊഴിലാളികളാല്‍ മാത്രം വെടിക്കെട്ടു നടത്തുക.
അഗ്നിശമന, മറ്റ് അടിയന്തര സേവനങ്ങള്‍ സ്ഥലത്ത് സജ്ജമാക്കുക.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ലൈസന്‍സ് നേടണം.
ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സിന്റെ അനുമതി ഉറപ്പാക്കണം.
പരിസ്ഥിതി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
ശബ്ദമലിനീകരണ ചട്ട നിബന്ധനകള്‍ പാലിക്കണം.
രാത്രി 10ന് ശേഷവും രാവിലെ ആറിന് മുമ്പും വെടിക്കെട്ട് നടത്തരുത്.
ഗര്‍ഭിണികള്‍, കുട്ടികള്‍, അവശത അനുഭവിക്കുന്നവര്‍ എന്നിവരെ മാറ്റിനിര്‍ത്തണം.
കാഴ്ചക്കാര്‍ പരവമാധി ഇയര്‍ പ്ലഗുകള്‍ ഉപയോഗിക്കണം.
റസിഡന്‍ഷ്യല്‍ ഏരിയയില്‍ പൊട്ടിക്കാതിരിക്കുക.
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കോടതികള്‍, വന മേഖലകള്‍ തുടങ്ങിയ നിശബ്ദ മേഖലകളില്‍ അതിശബ്ദം ഉണ്ടാക്കുന്ന ഉപകരണങ്ങള്‍, കൂടുതല്‍ ശബ്ദമുള്ള പടക്കങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല.
നിയമവും മാനദണ്ഡങ്ങളും എല്ലാം ഉണ്ടെങ്കിലും വെടിക്കെട്ട് എന്നത് ഒരു ആചാരത്തിന്റെ ഭാഗമാണെന്ന വാദമാണ് എപ്പോഴും ഉയര്‍ന്ന് കേള്‍ക്കാറുള്ളത്. ഓരോ വലിയ ദുരന്തം നടക്കുമ്പോഴും അന്വേഷണ കമ്മിഷനുകള്‍ വരും. കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെടും. കുറച്ചു നാളത്തേക്ക് വലിയ ജാഗ്രത പുലര്‍ത്തും. എന്നാല്‍ സമയം കടന്നുപോകുമ്പോള്‍ ആവേശത്തിന്റെ പുറത്തു നിയമങ്ങള്‍ ഓരോന്നായി കാറ്റില്‍ പറത്തും.

Comments