ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്ഥാനത്ത് മൂന്ന് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് സൂര്യാതപമേറ്റു; പൊള്ളലേറ്റവരില്‍ അംഗനവാടി അദ്ധ്യാപികയും തടിമില്ല് തൊഴിലാളിയും

Authored by Web Desk | Last updated: 24 Apr 2026, 10:00 AM | 1 min read

Print
Five people, including three children, suffer sunstroke in the state; victims include an Anganwadi teacher and a sawmill worker
കൂത്താട്ടുകുളം/മലപ്പുറം/നാദാപുരം: സംസ്ഥാനത്ത് മൂന്ന് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് സൂര്യാതപമേറ്റു. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുതോട്ടത്തില്‍ പ്രമോദ്-സനില ദമ്പതികളുടെ മക്കളായ മൃദുല്‍ കൃഷ്ണ(അഞ്ച്), സഹോദരന്‍ മല്‍ഹാര്‍ (മൂന്ന്), വണ്ടൂര്‍ ഗവ. ആശുപത്രിക്കുന്നിലെ ഇസ ജോണ്‍ (നാല്), കണ്ണൂര്‍ നാദാപുരം വളയം ചെറുമോത്ത് അംഗന്‍വാടി അധ്യാപിക അനില, കൂത്താട്ടുകുളത്ത് തടിമില്‍ തൊഴിലാളിയായ ഒഡീഷ സ്വദേശി പാണ്ഡവ ബൈര (27) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.


വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് സഹോദരങ്ങളായ കുട്ടികള്‍ക്ക് സൂര്യാതപമേറ്റത്. വേനലവധിക്ക് മാതാപിതാക്കള്‍ക്കൊപ്പം വിദേശത്തുനിന്ന് നാട്ടിലെത്തിയതാണ്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടില്‍ പ്രത്യേകനിരീക്ഷണത്തിലാണ്. വണ്ടൂരില്‍ വയറിലും കൈക്കും പൊള്ളലേറ്റ ഇസ ജോണിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.


അംഗന്‍വാടി അധ്യാപിക അനിലയ്ക്ക് വലത് കൈത്തണ്ടയിലാണ് പൊള്ളലേറ്റത്. ക്ഷീണവും ദേഹമാകെ നീറ്റലും ഛര്‍ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞദിവസം തൂണേരി ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി ഹെല്‍പ്പര്‍ക്കും സൂര്യാതപമേറ്റിരുന്നു. കൂത്താട്ടുകുളം താമരക്കാട് തടിമില്ലിലെ തൊഴിലാളിയായ പാണ്ഡവ ബൈരയ്ക്ക് ജോലിക്കിടെയാണ് തളര്‍ച്ചയും അസ്വസ്ഥതയും അനുഭവപ്പെട്ടത്.


കൈകളിലും കഴുത്തിലും പൊള്ളലേറ്റ പാടുണ്ട്. കൂത്താട്ടുകുളം ഗവ. ആശുപത്രിയില്‍ പ്രാഥമികചികിത്സയ്ക്കുശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍, സൂര്യാതപമേറ്റതല്ലെന്നും പൊടി അലര്‍ജി മൂലമാണ് അവശത അനുഭവപ്പെട്ടതെന്നും ഇയാള്‍ പറയുന്നു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ജില്ലകില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്്


സംസ്ഥാനത്ത് 2024നുശേഷം ആദ്യമായിട്ടാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പിന്നാലെ പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് ഉയരുകയും കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗസാധ്യതാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ 'സെല്‍ഫ് ലോക്ക്ഡൗണ്‍' മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് വര്‍ധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജീവാപായത്തിനും ഇടയാക്കുമെന്നതിനാല്‍ എല്ലാവരും അതീവജാഗ്രത പുലര്‍ത്തണമെന്നും പകല്‍ 11 മുതല്‍ മൂന്നുവരെ പുറത്തിറങ്ങരുതെന്നും അദ്ദേഹം വ്യക്തമാക്കി.



Tags

  • suffer sunstroke
  • heat

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചൂടിന് വിട, ആശ്വാസമായി മഴ എത്തുന്നു; ഏപ്രിൽ 28 മുതൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയെത്തും

ചൂടിന് വിട, ആശ്വാസമായി മഴ എത്തുന്നു; ഏപ്രിൽ 28 മുതൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയെത്തും

ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്;  മോട്ടോർ വാഹന വകുപ്പിന്റെ ഓഫറുകൾ

ഹെൽമറ്റ് ഇല്ലാതെ പിടിയിലായോ? ഫൈനിൽ ഡിസ്‌കൗണ്ട് ഉണ്ട്; മോട്ടോർ വാഹന വകുപ്പിന്റെ ഓഫറുകൾ

ശബരിമലയിലെ കൊടിമരത്തിന് മുകളില്‍ ഹെലിക്കോപ്റ്റര്‍ ; കാലാവസ്ഥാ തടസ്സം കാരണം ദിശതെറ്റി വന്നതെന്ന് കോസ്റ്റ് ഗാര്‍ഡ്

ശബരിമലയിലെ കൊടിമരത്തിന് മുകളില്‍ ഹെലിക്കോപ്റ്റര്‍ ; കാലാവസ്ഥാ തടസ്സം കാരണം ദിശതെറ്റി വന്നതെന്ന് കോസ്റ്റ് ഗാര്‍ഡ്

ആർഎസ്‌എസ് അക്രമത്തിലൂടെ ഭീതി പരത്തുന്നവരല്ല: ഹൊസബാളെ

ആർഎസ്‌എസ് അക്രമത്തിലൂടെ ഭീതി പരത്തുന്നവരല്ല: ഹൊസബാളെ

24 മണിക്കൂറിനുള്ളില്‍ രണ്ടു ബലാത്സംഗം ; കൂട്ടുകാരന്റെ ഭാര്യയെയും തൊഴിലുടമയെയും ; യാതൊരു കൂസലുമില്ലാതെ 19 കാരന്‍

24 മണിക്കൂറിനുള്ളില്‍ രണ്ടു ബലാത്സംഗം ; കൂട്ടുകാരന്റെ ഭാര്യയെയും തൊഴിലുടമയെയും ; യാതൊരു കൂസലുമില്ലാതെ 19 കാരന്‍

ഭാരമുള്ള വസ്തു കൊണ്ട് മുഖത്തടിച്ച് മൂക്കിലെ അസ്ഥി തകര്‍ത്തു ; ഡല്‍ഹിയില്‍ പ്രതി യുവതിയോട് ചെയ്തത് കൊടും ക്രൂരത

ഭാരമുള്ള വസ്തു കൊണ്ട് മുഖത്തടിച്ച് മൂക്കിലെ അസ്ഥി തകര്‍ത്തു ; ഡല്‍ഹിയില്‍ പ്രതി യുവതിയോട് ചെയ്തത് കൊടും ക്രൂരത