
പുത്തന്‍ മാറ്റങ്ങളുമായി അവെനിസ് 2026 മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ സുസുക്കി. സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അവെനിസ് സ്പെഷ്യല്‍ എഡിഷനായി ഒരു പുതിയ കളര്‍ ഓപ്ഷനാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. ഈ അപ്ഡേറ്റോടെ 2026 അവെനിസ് ലൈനപ്പിന് 84,293 രൂപ മുതല്‍ 86,677 രൂപ വരെയായി എക്സ്ഷോറൂം വില ഉയര്‍ന്നിട്ടുണ്ട്.
സുസുക്കി അവെനിസ് സ്പെഷ്യല്‍ എഡിഷനില്‍ പുതിയ പേള്‍ ഗ്ലേസിയര്‍ വൈറ്റ് / മെറ്റാലിക് ഊര്‍ട്ട് ഗ്രേ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും കൊണ്ടുവന്നിട്ടുണ്ട്. ഇത് സ്കൂട്ടറിന്റെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല.
അവെനിസ് അതിന്റെ ഷാര്‍പ്പ് സ്റ്റൈലിംഗ്, എല്‍ഇഡി ലൈറ്റിംഗ്, സ്പോര്‍ട്ടി ഗ്രാഫിക്സ്, സുസുക്കി റൈഡ് കണക്റ്റിനൊപ്പം ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ഡിജിറ്റല്‍ കണ്‍സോള്‍ എന്നിവയെല്ലാം തുടര്‍ന്നും മുമ്പോട്ട് കൊണ്ടുപോവുന്നുണ്ട്. ഇതുകൂടാതെ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, എക്സ്റ്റേണല്‍ ഫ്യുവല്‍ ലിഡ്, USB ചാര്‍ജിംഗ് സോക്കറ്റുള്ള ഫ്രണ്ട് സ്റ്റോറേജ് ബോക്സ്, 21.8 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, സ്പോര്‍ട്ടി ഗ്രാഫിക്സ് എന്നീ സവിശേഷതകളും സുസുക്കിയുടെ സ്പോര്‍ട്ടി സ്കൂട്ടറിലുണ്ട്. പെര്‍ഫോമന്‍സും മൈലേജും ഒരുപോലെ തരുന്ന സുസുക്കി ഇക്കോ പെര്‍ഫോമന്‍സ് (SEP) സാങ്കേതികവിദ്യയ്ക്കൊപ്പം വരുന്ന അതേ 124.3 സിസി എഞ്ചിനാണ് അവെനിസ് സ്പെഷ്യല്‍ എഡിഷന്റേയും ഹൃദയം.
എഞ്ചിന് ഏറ്റവും പുതിയ എമിഷന്‍ മാനദണ്ഡമായ ബിഎസ്-VI OBD-2B നിലവാരത്തിന് അനുസരിച്ചാണ് പണികഴിച്ചിരിക്കുന്നത്. ആക്സസിലൂടെ ജനപ്രിയമായ 124.3 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്കൂട്ടറിന്റെ ഹൃദയം. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,750 ആര്‍പിഎമ്മില്‍ 8.7 bhp കരുത്തും 5,500 ആര്‍പിഎമ്മില്‍ 10 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്. ഇനി മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സിറ്റി യാത്രകളില്‍ നല്ല റൈഡ് കംഫര്‍ട്ടും കണ്ട്രോളും നല്‍കുന്നതിനായി സ്കൂട്ടര്‍ ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെന്ഷന്, കമ്പൈന്‍ഡ് ബ്രേക്ക് സിസ്റ്റം (സിബിഎസ്), സൈഡ് സ്റ്റാന്‍ഡ് ഇന്റര്‍ലോക്ക്, 12 ഇഞ്ച് ഫ്രണ്ട് ടയര്‍ എന്നിവയും ഗിയര്‍ലെസ് സ്കൂട്ടറില്‍ ലഭിക്കുന്നതാണ്.






