
തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം നടി തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. വിരലില്‍ മഷി പുരട്ടിയ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. വിജയ്‌യുമൊത്ത് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഗില്ലിയിലെ അര്‍ജുനര്‍ വില്ല് എന്ന ഗാനമാണ് പശ്ചാത്തല സംഗീതമായി നല്‍കിയത്.
വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ ചിഹ്നത്തെ സൂചിപ്പിക്കുന്ന തരത്തില്‍ പാട്ടിലെ വിസില്‍ ശബ്ദങ്ങള്‍ വരുന്ന ഭാഗം ഉള്‍പ്പെടുത്തിയാണ് തൃഷ പോസ്റ്റ് ചെയ്തതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് തൃഷ പരസ്യമായി പറഞ്ഞില്ലെങ്കിലും വ്യക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ' കോഡ് വാക്ക്' മനസ്സിലായി എന്നും ആരാധകര്‍ കമന്റായി കുറിക്കുന്നു.
അമ്മ ഉമയ്‌ക്കൊപ്പം സിമ്പിള്‍ ലുക്കിലാണ് തൃഷ പോളിംഗ് ബൂത്തിലെത്തിയത്. ഏറെക്കാലമായി വിജയ യും തുഷയും തമ്മിലുളള സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയതും വലിയ ചര്‍ച്ചയായിരുന്നു.






