
എറണാകുളം: സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നത് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.
ഫെഫ്ക രൂപീകരിച്ച സമയം മുതല്‍ ബി ഉണ്ണികൃഷ്ണന്‍ സംഘടനയുടെ ഭാരവാഹിത്വം വഹിച്ചുവരികയാണ്. അതുകൊണ്ട് തന്നെ പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.






