
മകള്‍ നൈസയുമായുളള ബന്ധത്തെക്കുറിച്ചും മക്കളെ വളര്‍ത്തുന്നതില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും മനസ്സ് തുറന്ന് നടി കാജോള്‍. യൂട്യൂബറും ടിവി അവതാരകനുമായ ലില്ലി സിംഗുമായുളള അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
2003 ലാണ് കജോളിന് മകള്‍ നൈസ ജനിക്കുന്നത്. പെണ്‍കുട്ടികളുടെ ജീവിതത്തിലെ സങ്കീര്‍ണ്ണതകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ താന്‍ മകളോട് കാര്യങ്ങള്‍ ചോദിച്ചറിയാറുണ്ടെന്നും അവള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കാറുണ്ടെന്നും കജോള്‍ പറയുന്നു.
എന്നാല്‍ മകളുമായുളള ബന്ധം എപ്പോഴും സുഗമമായിരുന്നില്ലെന്നും കജോള്‍ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ ഇന്നുളള സൗഹൃദം ഏറെ പരിശ്രമിച്ച് കെട്ടിപ്പടുത്തതാണ്. അവള്‍ക്ക് 12 വയസ്സുളളപ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഘട്ടമായിരുന്നു. ആ സമയത്ത് ഞങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ അത്ര നല്ല രീതിയിലല്ല പോയിരുന്നത്. ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ വാശി പിടിക്കുകയും യുക്തിയില്ലാതെ വഴക്കിടുകയും ചെയ്യുമായിരുന്നു. ഒരു ഘട്ടത്തില്‍ താന്‍ കൂടുതല്‍ പക്വത കാണിക്കണമെന്നും വാശി കുറയ്ക്കണമെന്നും തീരുമാനിച്ചതായി താരം പറയുന്നു.
ഏകദേശം മൂന്ന് വര്‍ഷത്തോളം ഞങ്ങള്‍ രണ്ടുപേരും വലിയ വഴക്കിലായിരുന്നു. പരസ്പരം സംസാരിക്കനോ കേള്‍ക്കാനോ തയാറായിരുന്നില്ല. എന്നാല്‍ പിന്നീട് ആ സാഹചര്യം മാറി. കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ തുടങ്ങി. മകള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ തയാറായതാണ് മാറ്റങ്ങള്‍ക്ക് തുടക്കമിട്ടതെന്നും താരം വ്യക്തമാക്കുന്നുണ്ട്. മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ താന്‍ പഠിച്ച വലിയ പാഠം മക്കള്‍ പറയുന്നത് കേള്‍ക്കുക എന്നതാണെന്നും കജോള്‍ പറഞ്ഞു.






