
കേളകം: ലഹരിക്കടിമയായ മകന് മാതാവിനെ കുത്തിക്കൊലപ്പെടുത്തി പോലീസില്‍ കീഴടങ്ങി. കേളകം കണിച്ചാര്‍ സ്വദേശി ഗീതമ്മ (53) യാണ് മരണമടഞ്ഞത്. 25 കാരനായ മകന് ക്രിസ്റ്റിയാണ് മാതാവിനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നായിരുന്നു മകന്റെ ക്രൂരകൃത്യമെന്നാണ് വിവരം. രാത്രി 10.30 യോടെയായിരുന്നു സംഭവം. പിന്നാലെയാണ് ക്രിസ്റ്റി പോലീസില്‍ കീഴടങ്ങിയത്.
ഗീതമ്മയുടെ മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. രാത്രി 8.30 യോടെ ഗീതമ്മയും മകനും തമ്മില്‍ വഴക്കുണ്ടായിരുന്നു. പിന്നീട് കിടപ്പുമുറിയില്‍ വെച്ച് ക്രിസ്റ്റി കയ്യില്‍ കരുതിയ കത്തി മാതാവിന്റെ കഴുത്തില്‍ പല തവണയായി കുത്തിയിറക്കുകയായിരുന്നു. മാതാവ് പരിക്കേറ്റ നിലയില്‍ കിടക്കുമ്പോള്‍ തന്നെ ക്രിസ്റ്റി തന്റെ കൂട്ടുകാരില്‍ ഒരാളുടെ ബൈക്കില്‍ കയറി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
അമ്മയും മകനും തമ്മില്‍ വഴക്കുണ്ടാക്കുമ്പോള്‍ പിതാവ് തങ്കച്ചന് വീട്ടില്‍ ഉണ്ടായിരുന്നില്ല. ക്രിസ്റ്റി ലഹരിക്കടിമ ആയിരുന്നെന്നും മാതാവും മകനും തമ്മില്‍ വഴക്ക് വീട്ടില്‍ പതിവായിരുന്നെന്നും വിവരമുണ്ട്. ക്രിസ്റ്റി നേരത്തേ ബാംഗ്ളൂരില്‍ പഠിക്കാന്‍ പോയിരുന്നു. എന്നാല്‍ അവിടെ വെച്ച ലഹരിക്കടിമയായി മാറുകയായിരുന്നു. സംഭവത്തിന് ക്രിസ്റ്റിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. മാതാവും മകനും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണോ കാരണമെന്നതുള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.






