
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ (Renault), പുതിയൊരു 7-സീറ്റര്‍ എസ്യുവി കൂടി പുറത്തിറക്കാന്‍ തയാറെടുക്കുന്നു. 2026 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഈ പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. പുതിയ എസ്യുവി 2+3+2 അല്ലെങ്കില്‍ 2+2+2 എന്ന സീറ്റിംഗ് കോണ്‍ഫിഗറേഷനില്‍ ലഭ്യമാകും. രണ്ടാമത്തെ ഓപ്ഷനില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭ്യമാകുമെന്നാണ് സൂചനകള്‍.
ഡിസൈനിലും മറ്റും ഡസ്റ്ററുമായി സാമ്യമുണ്ടെങ്കിലും ഇത് പൂര്‍ണമായും വ്യത്യസ്തമായ ഒരു മോഡലായിരിക്കും. എഞ്ചിന് കരുത്തിനെ കുറിച്ച് പറയുകയാണെങ്കില്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് ഇതില്‍ പ്രതീക്ഷിക്കാം. കൂടാതെ, മികച്ച ഇന്ധനക്ഷമതയ്ക്കായി 1.8 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന് ഓപ്ഷനും ഉണ്ടായേക്കും.
ശക്തമായ പ്രകടനവും കാര്യക്ഷമതയും ഒത്തിണങ്ങിയ എഞ്ചിന് ആയിരിക്കും ഇതില്‍ ഉപയോഗിക്കുക. റോഡിലെ പ്രകടന മികവ് ഉറപ്പുവരുത്താന്‍ ഈ എഞ്ചിന് സഹായിക്കും. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക ലാഭം നല്‍കും. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കിയാണ് ഇതിന്റെ ഫീച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്. 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തിലുണ്ട്. ഇതിനുപുറമെ ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയും ഉണ്ടാകും.
സുരക്ഷയ്ക്കായി ലെവല്‍ 2 അഡാസ് (ADAS) സംവിധാനവും ഉള്‍പ്പെടുത്തുന്നു. ഏകദേശം 12 ലക്ഷം രൂപ മുതലായിരിക്കും ഇതിന്റെ പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോള്‍ മാത്രമേ കൃത്യമായ വില അറിയാന്‍ സാധിക്കൂ. 2026 അവസാനത്തോടെ ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ നിറയുമെന്നാണ് കരുതുന്നത്. റെനോ ഇതിനകം തന്നെ ട്രൈബര്‍ (Triber) എന്ന പേരില്‍ വളരെ വിലകുറഞ്ഞ ഒരു 7-സീറ്റര്‍ എസ്യുവി വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിന്റെ വില വെറും 5.76 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.






