ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൊതുസ്ഥലങ്ങളില്‍ എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചും, ആളുകളില്‍ സിവിക് സെന്‍സ് ഇല്ലാത്തതിനെ കുറിച്ചുമുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് ഈ ദൃശ്യങ്ങള്‍ വഴിവെച്ചിരിക്കുകയാണ്. തന്റെ ഉപജീവനമാര്‍ഗമായ വാഹനത്തിന്റെ വൃത്തി കാത്തുസൂക്ഷിക്കാന്‍ ഡ്രൈവര്‍ കാണിച്ച ജാഗ്രതയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.
എക്സില്‍ (ട്വിറ്റര്‍) പ്രചരിക്കുന്ന വീഡിയോ പ്രകാരം, യാത്രക്കാരന് ഇറങ്ങുന്ന സമയത്ത് സീറ്റ് പരിശോധിക്കാന്‍ ഡ്രൈവര്‍ ആവശ്യപ്പെടുന്നുണ്ട്. പുറത്തിറങ്ങിയ യാത്രക്കാരന് വെറുതെ കൈകൊണ്ട് സീറ്റ് തട്ടിപ്പോകാന്‍ ശ്രമിച്ചെങ്കിലും, സീറ്റില്‍ മാലിന്യമുണ്ടെന്ന് ഡ്രൈവര്‍ ശ്രദ്ധിച്ചു. ഉടന്‍ തന്നെ യാത്രക്കാരനെ തിരികെ വിളിച്ച് സീറ്റ് ശരിക്കും വൃത്തിയാക്കാന്‍ അദ്ദേഹം കര്‍ശനമായി ആവശ്യപ്പെട്ടു. തിരികെയെത്തിയ യാത്രക്കാരന് എതിര്‍പ്പൊന്നും കാണിക്കാതെ സീറ്റ് തുടച്ചു വൃത്തിയാക്കിയ ശേഷമാണ് മടങ്ങിയത്.
യാത്രക്കാര്‍ യാത്രാക്കൂലിയാണ് നല്‍കുന്നതെന്നും അല്ലാതെ വണ്ടിയില്‍ മാലിന്യമിടാനുള്ള ലൈസന്‍സ് അല്ല അതെന്നും കുറിച്ചുകൊണ്ടാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഓട്ടോറിക്ഷ എന്നത് ആഡ്രൈവറുടെ ഉപജീവനമാര്‍ഗ്ഗമാണെന്നും അത് സംരക്ഷിക്കാന്‍ അദ്ദേഹത്തിന് പൂര്‍ണ്ണമായ അവകാശമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ഓട്ടോഡ്രൈവര്‍ ചെയ്തത് പൂര്‍ണ്ണമായും ശരിയാണെന്ന നിലപാടാണ് വീഡിയോ പങ്കുവെച്ചവര്‍ക്കും ഭൂരിഭാഗം പ്രേക്ഷകര്‍ക്കുമുള്ളത്.
വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് െ്രെഡവറെ അനുകൂലിച്ച് കമന്റുകളുമായി എത്തിയത്. തന്റെ വാഹനം വൃത്തിയായിരിക്കണമെന്ന് പറയാനുള്ള അവകാശം ഡ്രൈവര്‍ ക്കുണ്ടെന്നും അയാള്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും പലരും അഭിപ്രായപ്പെട്ടു. പൊതുവിടങ്ങളില്‍ മാന്യമായി പെരുമാറാന്‍ അറിയാത്തവര്‍ക്കുള്ള ശക്തമായ താക്കീതാണ് ഈ വീഡിയോയെന്നും കമന്റ് ബോക്സില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Comments