
ബോളിവുഡിന്റെ റോക്ക് സോളിഡ് കപ്പിള്‍സാണ് കത്രീന കെയ്ഫും വിക്കി കൗശാലും. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതിമാരുടെ പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇക്കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ആദ്യത്തെ കണ്മണി പിറന്നത്. കഴിഞ്ഞ വർഷം നവംബർ ഏഴിന് ജനിച്ച വിഹാനെ ഈ വർഷം ജനുവരിയിലാണ് രണ്ടുപേരും ലോകത്തിന് മുന്നില്‍ മുഖം കാണിക്കാതെ തന്നെ പരിചയപ്പെടുത്തിയത്.
കുഞ്ഞിന്റെ വരവും വീട്ടിലെ ആഘോഷങ്ങളുടെ ചിത്രങ്ങളുമൊക്കെ പങ്കിടാറുണ്ടെങ്കിലും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങള്‍ വിക്കിയും കത്രീനയും ആരാധകരുമായി പങ്കുവെക്കുന്നത് വളരെ അപൂർവമായാണ്. എന്നാല്‍ വിഹാൻ കൗശലിന്റെ വരവോടെ ചിലപ്പോഴൊക്കെ ഈ പതിവ് രണ്ടാളും തെറ്റിക്കാറുണ്ട്. കുഞ്ഞിന്റെ വിശേഷങ്ങളും മാതാപിതാക്കളെന്ന റോള്‍ ആസ്വദിക്കുന്നതിനെക്കുറിച്ചും രണ്ടാളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മകനെ നോക്കുന്നതിനിടയില്‍ തങ്ങള്‍ക്ക് നഷ്ടമാകുന്ന ഉറക്കത്തെക്കുറിച്ചും മാതാപിതാക്കളെന്ന നിലയിലുള്ള പുതിയ വെല്ലുവിളികളെക്കുറിച്ചും വിക്കിയും കത്രീനയും പങ്കുവെച്ച രസകരമായ സംഭാഷണമാണ് ആരാധകരുടെ ഹൃദയം കവരുന്നത്. കത്രീനയുടെ ബ്രാൻഡായ കേ ബ്യൂട്ടിയുടെ ഒരു സൗന്ദര്യവർദ്ധക ഉൽപ്പന്നം പ്രൊമോട്ട് ചെയ്യാനായി ഒരു ചിത്രം വിക്കി ആദ്യം പങ്കുവച്ചിരുന്നു. തന്റെ ഉന്മേഷത്തിന് കാരണം ഇതിലെ കോഫി അംശമാണെന്നാണ് വിക്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘കഫീൻ ചേർത്ത എനിക്ക് കഫീൻ ചേർത്ത കവിളുകൾ! എന്തൊരു അടിപൊളി...’ എന്നായിരുന്നു വിക്കിയുടെ പോസ്റ്റ്. ഒപ്പം, രസകരമായ വാചകം കൂടി വിക്കി കൂട്ടിച്ചേര്‍ത്തിരുന്നു. ‘ഞാൻ പരമാവധി ശ്രമിച്ചു, പക്ഷേ ദുഃഖകരമെന്നു പറയട്ടെ, പണമടച്ചുള്ള പ്രമോഷൻ ലഭിച്ചില്ല...’ എന്നാണ് വിക്കി കുറിച്ചത്.
ഇത് റീപോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു കത്രീനയുടെ രസകരമായ മറുപടി. ‘‘രാത്രിയില്‍ ഉറക്കം കിട്ടാതെ കഷ്ടപ്പെടുന്ന അച്ഛന്മാർക്ക് പറ്റിയ ഉല്‍പ്പന്നം...’’ എന്നാണ് കത്രീന അതിന് നല്കിയ ക്യാപ്ഷന്‍. കുഞ്ഞു വിഹാന്റെ വരവോടെ വിക്കിയുടെ ഉറക്കം നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് ക്യാറ്റ് ഈ പോസ്റ്റിലൂടെ സൂചിപ്പിച്ചത്. തങ്ങളുടെ പ്രിയ താരദമ്പതിമാരുടെ ക്യൂട്ട് സംസാരം ഏറ്റെടുക്കുകയാണ് ആരാധകര്‍.
കത്രീന കുഞ്ഞിന്റെ കാര്യങ്ങളുമായി തിരക്കിലായിരിക്കുമ്പോള്‍ വിക്കി വിക്കി തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നിന്റെ തിരക്കിലാണ്. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ‘ലവ് ആൻഡ് വാർ’ എന്ന ചിത്രത്തില്‍ രണ്‍ബീർ കപൂർ, ആലിയ ഭട്ട് എന്നിവർക്കൊപ്പമാണ് വിക്കി അഭിനയിക്കുന്നത്.
Omg katrina 😂#KatrinaKaif #VickyKaushal https://t.co/jm9bNh1Xq9 pic.twitter.com/sSu6QIVw3n
— Miri Miri (@KatrinauniqueD) April 29, 2026
കത്രീനയുടെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വിക്കി ഓൺലൈനിൽ പ്രൊമോട്ട് ചെയ്യുന്നത് ഇതാദ്യമല്ല. 2024-ൽ, കത്രീന പങ്കിട്ട ഒരു വീഡിയോയില്‍, വിക്കി ഒരു സ്റ്റഫ്ഡ് ടോയ് ഡിയറിനോട്, ‘ബഡ്ഡി, എനിക്ക് ഏറ്റവും ജലാംശം നൽകുന്ന ലിപ്സ്റ്റിക് കണ്ടെത്തിയതായി തോന്നുന്നു...’ എന്ന് സംസാരിക്കുന്നത് കാണാം. ‘‘ഇത്രയും നല്ലതായിരിക്കുക എന്നത് കേ അല്ല...’ എന്നും വിക്കി പറയുന്നുണ്ട്. തുടര്‍ന്ന് ക്യാമറ കത്രീനയിലേക്ക് തിരിഞ്ഞപ്പോൾ, ‘‘പക്ഷേ നീയാകുക എന്നത് കേ ആണ്...’ എന്ന് കത്രീന പറയുന്നുണ്ട്.






