
ന്യൂഡൽഹി: കടുത്ത ചൂടിൽ വലയുന്ന രാജ്യത്തിന് ആശ്വാസമേകി ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം. ഈമാസം പകുതിയോടെ വേനൽമഴ ശക്തമാകാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ ഉയർന്ന താപനിലയിൽനിന്നു പെട്ടെന്നു മഴയിലേക്കു മാറുന്നതിനാൽ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.
ജൂൺ ഒന്നിനോടടുത്താണ് സാധാരണ കാലവർഷം എത്താറുള്ളത്. എന്നാൽ, ഇപ്പോഴത്തെ റെക്കോർഡ് ചൂട് അന്തരീക്ഷവായു ചൂടാക്കി മുകളിലേക്ക് ഉയർത്തുക വഴി സമുദ്രത്തിൽനിന്നുള്ള ഈർപ്പമേറിയ കാറ്റ് പെട്ടെന്നു കരയിലെത്തും. ഇതാണ് കാലവർഷത്തിന്റെ വരവ് നേരത്തേയാക്കുന്നത്. അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം തങ്ങിനിൽക്കുന്നത് പെട്ടെന്നുള്ള അതിതീവ്ര മഴയ്ക്കും കാരണമാകും.
Monsoon 2026: The Andaman Gateway Opens: Monsoon Set to Cross the Islands by May 18th. Kerala Braces for a May Monsoon Arrival!
Based on the ECMWF sub-seasonal charts provided (Base time: April 22, 2026), here is a detailed breakdown of the weekly weather forecast for the second… pic.twitter.com/IhAl9T9hre— Parthan IN Weather (@PIW44) April 23, 2026
അതേസമയം മേയ് അവസാന വാരത്തോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് രൂപപ്പെടാനും അത് ഈർപ്പമുള്ള മേഘങ്ങളെ ഇന്ത്യൻ തീരത്തേക്ക് എത്തിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷവും (2025) കേരളത്തിൽ കാലവർഷം നിശ്ചയിച്ചതിലും നേരത്തെ എത്തിയിരുന്നു. ഇത്തവണ രാജ്യത്താകെ ലഭിക്കുന്ന മഴയുടെ അളവ് പതിവിലും അൽപം കുറയുമെന്ന ആശങ്കയുമുണ്ട്.






