
കൊല്ലം : സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കൊല്ലം സ്വദേശി രാജേന്ദ്രനാണ് (64) മരിച്ചത്. പാമ്പ് കടിയേറ്റ് ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ 24 നാണ് കൊല്ലത്തെ വീടിനുള്ളില്‍ വെച്ച് രാജേന്ദ്രന് പാമ്പ് കടിയേറ്റത്.
അണലിയാണ് കടിച്ചത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
വെള്ളിയാഴ്ച അരിനെല്ലൂരിലെ മകളുടെ വീടിനു മുമ്പില്‍ വെച്ചാണ് രാജേന്ദ്രന് പാമ്പുകടിയേറ്റത്. കാഴ്ചവൈകല്യമുള്ള ആളാണ്. രാത്രി ഭക്ഷണം കഴിച്ചശേഷം പുറത്തെ ചായ്പിലേക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. ചായ്പിലുള്ള കട്ടിലില്‍ കിടന്ന പുതപ്പ് താഴെ വീണിരുന്നു. അതെടുത്തപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.






