
രണ്‍ബീര്‍ കപൂറിന്റെയും അമ്മ നീതു കപൂറിന്റെയും ഡാന്‍സ് വീഡിയോയണിപ്പോള് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുതിയ ചിത്രമായ ദാദി കി ഷാദിയുടെ പ്രമോഷനിടെയാണ് നീതു കപൂറും രണ്‍ബീറും ഒന്നിച്ചു ചുവടുവെച്ചത്.
മുംബൈയിലെ അന്ധേരിയിൽ വെച്ചാണ് ഇരുവരും ഈ സർപ്രൈസ് പ്രകടനം നടത്തിയത്. നീതു കപൂറിന്റെ വരാനിരിക്കുന്ന ചിത്രത്തിലെ 'സെന്റി' എന്ന പാട്ടിന്റെ ഹുക്ക് സ്റ്റെപ്പുകളാണ് ഇരുവരും ചേർന്ന് ചെയ്തത്. ഡാൻസിനു ശേഷം, രൺബീറിനെ ആലിംഗനം ചെയ്യാനും ചുംബിക്കാനും നീതു മറന്നില്ല.
കപിൽ ശർമ്മ പ്രധാന വേഷത്തിലെത്തുന്ന 'ദാദി കി ഷാദി' രൺബീറിന്റെ സഹോദരി റിദ്ധിമ കപൂർ സാഹ്നിയുടെ ബോളിവുഡ് അരങ്ങേറ്റചിത്രം കൂടിയാണ്. ആശിഷ് ആർ. മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. മേയ് എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.






