
എറണാകുളം : അങ്കമാലിയ്ക്ക് സമീപം കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു. മൂന്നര മണിക്കൂറോളം ആണ് കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആന പ്രദേശവാസികളെ മുള്‍മുനയില്‍ നിര്‍ത്തിയത്.
കൊല്ലം സ്വദേശി വിഷ്ണുവിനെ ആണ് ആന ചവിട്ടിക്കൊന്നത്. കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വണങ്ങാന്‍ കൊണ്ടുവന്നപ്പോഴാണ് ആന വിരണ്ടോടിയത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്.
രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആർആർടി സംഘം സ്ഥലത്തെത്തിയിരുന്നു. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ഒൻപതരയോടെ വിരണ്ട ആനയെ പതിനൊന്നര ആയിട്ടും തളയ്ക്കാനായിയിരുന്നില്ല. വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ചിട്ട് കൊമ്പൻ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.






