
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവിയായ മാരുതി എര്‍ട്ടിഗയെ അടിസ്ഥാനമായെത്തിയ ടൊയോട്ട റൂമിയോണ്‍ ഇന്ന് സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. 2023 ഓഗസ്റ്റ് 10- പുറത്തിറക്കിയ ടൊയോട്ടയുടെ സെവന് സീറ്റര്‍ ഇന്ത്യയില്‍ അരലക്ഷം (50,000) യൂണിറ്റ് വില്‍പ്പനയെന്ന മാജിക് നമ്പരിലാണ് എത്തിനില്‍ക്കുന്നത്. ഒരു റീബാഡ്ജ് എംപിയായിട്ട് പോലും രണ്ടര വര്‍ഷത്തിനുള്ളിലാണ് ഈയൊരു സംഖ്യ സ്വന്തമാക്കിയിരിക്കുന്നത്.
2026 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം റൂമിയോണിന്റെ 52,271 യൂണിറ്റുകളാണ് നിരത്തിലെത്തിയിരിക്കുന്നതെന്ന് ഓട്ടോകാര് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ മള്‍ട്ടി പര്‍പ്പസ് വാഹനം 24,420 ആളുകളാണ് വാങ്ങിക്കൊണ്ട് പോയിരിക്കുന്നത്. വിപണിയില്‍ എത്തിയതിന് ശേഷം ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന മൊത്ത വില്‍പ്പനയാണിത്. മാരുതി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ, കിയ കാരെന്‍സ്, മാരുതി XL6 എന്നിവയ്ക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ എംപിവിയായും ടൊയോട്ട റൂമിയോണ്‍ മാറിയിട്ടുണ്ട്
E, S, G, V എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എംപിവി വിപണനത്തിന് എത്തുന്നത്. ഇവയ്ക്ക് 9.55 ലക്ഷം രൂപ മുതല്‍ 13.86 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. എര്‍ട്ടിഗയിലുള്ള അതേ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട റൂമിയോണിനും തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന മാരുതിയുടെ പെട്രോള്‍ എഞ്ചിന് 102 bhp കരുത്തില്‍ പരമാവധി 137 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും.
മൈലേജിന്റെ കാര്യത്തിലേക്ക് വന്നാല്‍ റൂമിയോണ്‍ മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി പറയുന്നത്. ഡ്യുവല്‍-ടോണ്‍ ക്യാബിന്, സ്പ്ലിറ്റ്-ഫോള്‍ഡിംഗ് രണ്ടാം നിര സീറ്റുകള്‍, റിക്ലൈനബിള്‍ മൂന്നാം നിര സീറ്റുകള്‍, പിന്‍വശത്തേക്ക് പ്രത്യേക എസി വെന്റുകള്‍ എന്നിവയുള്ള 7 സീറ്റര്‍ ലേഔട്ടാണ് എംപിവി വാഗ്ദാനം ചെയ്യുന്നത്. 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, വോയ്സ് അസിസ്റ്റന്റ്, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, ആര്‍ക്കാമിസ് ട്യൂണ്‍ ചെയ്ത ഓഡിയോ എന്നിവ പോലുള്ള മോഡേണ്‍ ഫീച്ചറുകളുടെ സപ്പോര്‍ട്ടും റൂമിയോണിലുണ്ട്. 6 എയര്‍ബാഗുകള്‍ വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ്-സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിലുണ്ട്.






