
വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ആന്‍ഡ്രോയിഡ് ടാബ്ലെറ്റായ പാഡ് 4 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറുമായാണ് വണ്‍പ്ലസ് പാഡ് 4 ഇന്ത്യയില്‍ എത്തിയിരിയ്ക്കുന്നത്. വണ്‍പ്ലസ് പാഡ് 4 അത്യാധുനികമായ കണക്റ്റിവിറ്റി സംവിധാനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഡാറ്റാ കൈമാറ്റത്തിനായി ടൈപ്പ്-സി v3.2 യുഎസ്ബി (Type-C v3.2 USB) പോര്‍ട്ടാണ് ഫോണിലുള്ളത്.
ഏറ്റവും പുതിയ ബ്ലൂടൂത്ത് 6.0 (Bluetooth 6.0), വൈ-ഫൈ 7.0 (Wi-Fi 7.0) സാങ്കേതികവിദ്യകള്‍. മികച്ച ശബ്ദാനുഭവത്തിനായി എട്ട് ഹൈ-ഫൈ സ്പീക്കറുകള്‍ (8 Hi-Fi speakers) ഇതിലുണ്ട്. ഇതില്‍ നാല് വൂഫറുകളും നാല് ട്വീറ്ററുകളും ഉള്‍പ്പെടുന്നു, ഇത് മികച്ച ബാസ്സ് (Bass) ഉറപ്പാക്കുന്നു.
വില വിവരങ്ങള്‍
8GB + 256GB- 59,999രൂപ
12GB + 512GB - 64,999 രൂപ. പരിമിത കാലത്തേക്ക് 5,000 രൂപ വരെയുള്ള പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.
ഡിസ്പ്ലേയും ഡിസൈനും
ഡിസ്പ്ലേ : 13.2 ഇഞ്ച് 3.4K (3392x2400p) LCD പാനല്‍.
ഗുണമേന്മ : 144Hz റിഫ്രഷ് റേറ്റ്, 1000 nits ബ്രൈറ്റ്നസ്, ഡോള്‍ബി വിഷന്‍ (Dolby Vision) പിന്തുണ.
നിര്‍മ്മാണം : മെറ്റല്‍ ബോഡിയില്‍ നിര്‍മ്മിച്ച ഈ ടാബ്ലെറ്റിന് 5.94mm കനവും 672g തൂക്കവുമുണ്ട്.
നിറങ്ങള്‍ : ഡ്യൂണ്‍ ഗ്ലോ (Dune Glow), സേജ് മിസ്റ്റ് (Sage Mist).
പ്രകടനം (Performance)
പ്രോസസര്‍ : ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 (Snapdragon 8 Elite Gen 5).
മെമ്മറി : 8GB/12GB LPDDR5X റാം, 256GB/512GB സ്റ്റോറേജ്.
സോഫ്റ്റ്വെയര്‍ : ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 16 (OxygenOS 16).
ബാറ്ററി : 13,380mAh കരുത്തുള്ള ബാറ്ററി, 45W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്.
AI സവിശേഷതകള്‍
ജെമിനി ലൈവ് (Gemini Live), സര്‍ക്കിള്‍ ടു സെര്‍ച്ച് (Circle to Search) എന്നിവ കൂടാതെ ഈ ടാബ്ലെറ്റില്‍ നിരവധി ജനറേറ്റീവ് AI ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. AI റൈറ്റര്‍ (AI Writer), AI സമ്മറി (AI Summary), AI ട്രാന്‍സ്ലേറ്റ് (AI Translate), AI പെയിന്റര്‍ (AI Painter), AI ക്ലിയര്‍ കോള്‍ (AI Clear Call)
മറ്റ് പ്രത്യേകതകള്‍
ശബ്ദം : 8 ഹൈ-ഫൈ സ്പീക്കറുകള്‍ (4 വൂഫറുകള്‍ + 4 ട്വീറ്ററുകള്‍).
ക്യാമറ : 13MP മെയിന്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ.
സ്‌റ്റൈലോ പ്രോ (Stylo Pro) : 16,000 പ്രഷര്‍ ലെവലുകള്‍ പിന്തുണയ്ക്കുന്ന പുതിയ സ്‌റ്റൈലസ് പേന ഇതിനൊപ്പം ഉപയോഗിക്കാം.






