
ഇന്ത്യയിലെ മുഴുവന്‍ സിനിമപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി ദ കണ്‍ഗ്ലൂഷന്‍. ബ്രഹ്മാണ്ഡ സംവിധായകന് രാജമൗലി ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. സാഹോദരെ ബാഹുബലി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. കൊമ്പനാനയുടെ മസ്തകത്തില്‍ ചവിട്ടി നില്ക്കുന്ന നായകനാണ് പോസ്റ്ററിലെ കഥാപാത്രം. ആദ്യമായാണ് ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ പുറത്തിറങ്ങിയത്.
സംവിധായകന് തന്നെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ചിത്രത്തിന്റെ അവസാനം ബാഹുബലിയെ വിശ്വസ്ഥനായ കട്ടപ്പ തന്നെ പിന്നില്‍ നിന്നും കുത്തുന്ന സീനായിരുന്നു ഉണ്ടായിരുന്നത്. അത് എന്തിനാണ് കൊന്നതെന്ന ചോദ്യത്തിന്റെ ഉത്തരവും ഇതിലൂടെ പുറത്താകും എന്ന ആശ്വാസത്തിലാണ് ആരാധകര്‍. ആദ്യചിത്രത്തില്‍ കുറച്ചുമാത്രം വേഷമുണ്ടായിരുന്ന അനുഷ്കയാകും ബാഹുബലി രണ്ടില്‍ പ്രധാന നായിക കഥാപാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റാണ ദഗുബാട്ടി, അനുഷ്ക ഷെട്ടി, തമന്ന, രമ്യാ കൃഷ്ണന്, നാസര്‍ എന്നവിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന ഏപ്രിലില്‍ 28ന് ചിത്രം പുറത്തിറങ്ങും.






