നടന് അജിത്ത് കുമാറിന്റെ 55 ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് താരം വിവേക ഒബ്റോയ്. 2017 ല്‍ പുറത്തിറങ്ങിയ വിവേകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ അജിത്ത് കാണിച്ച ലാളിത്യത്തെയും ആതിഥ്യമര്യാദയെയും കുറിച്ചാണ് വിവേക് കുറിപ്പില്‍ പറയുന്നത്.
ഇന്ന് നമ്മള് ആഘോഷിക്കുന്നത് വിനയാന്വിതനായ ഒരു സൂപ്പര്‍താരത്തെയും അതിലുപരി ഒരു മികച്ച മനുഷ്യനെയുമാണ്. ഞാന്‍ ആദ്യമായി അജിത് അണ്ണനെ കാണുന്നത് ബള്‍ഗേറിയയിലെ കൊടുംതണുപ്പില്‍ 'വിവേകം' സിനിമയുടെ ഷൂട്ടിംഗിനിടയിലാണ്.
അദ്ദേഹം എന്നെ സ്വീകരിച്ചത് വെറുമൊരു വിവേക് ജി വിളിയിലായിരുന്നില്ല. ഉടന്‍ തന്നെ അദ്ദേഹം എനിക്ക് ഒരു കപ്പ് ചായ തന്നു. നല്ല തണുപ്പാണ് , ഇത് നിങ്ങള്‍ക്ക് ആശ്വാസമാകും എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് മാത്രമല്ല, എന്റെ കൂടെയുണ്ടായിരുന്ന മുഴുവന്‍ ക്രൂവിനും അദ്ദേഹം സ്വന്തം കൈപ്പടയില്‍ ചായ വിളമ്പി- വവേക് കുറിച്ചു.
സിനിമാസെറ്റിലെ ഭക്ഷണത്തിന് വീട്ടിലെ രുചി മിസ്സ് ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അജിത്ത് നേരിട്ട് അടുക്കളിയില്‍ കയറി വിരുന്നൊരുക്കിയ കാര്യവും വിവേക് പങ്കുവെച്ചു. പുറത്തുനിന്ന് വലിയൊരു സദ്യ ഓര്‍ഡര്‍ ചെയ്യാന്‍ അദ്ദേഹത്തിന് എളുപ്പമായിരുന്നു. എന്നാല്‍ സ്നേഹവും കരുതലും ചേര്‍ത്ത് മണിക്കൂറുകളോളം കഷ്ടപ്പെട്ട് അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്തു. അതൊരിക്കലും മറക്കാന്‍ കഴിയില്ല. അതായിരുന്നു ആ മനുഷ്യന്റെ വലുപ്പം. വിവേക് കുറിച്ചു.

ശിവ സംവിധാനം ചെയ്ത ‘വിവേകം’ വിവേക് ഒബ്റോയിയുടെ തമിഴ് അരങ്ങേറ്റ ചിത്രമായിരുന്നു. അജിത്തിനൊപ്പം കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

Comments