
ന്യൂഡൽഹി: എക്സിറ്റ് പോളുകളെ ശരിവച്ച് തമിഴ്നാട്ടിൽ വിജയ് തരംഗം. വിജയ്യുടെ ടിവികെ 109 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയ്ക്ക് പ്രതീക്ഷക്ക് അനുസൃതമായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഡിഎംകെ 60 സീറ്റിൽ മുന്നിലെത്തിയപ്പോൾ എഐഡിഎംകെ 69 സീറ്റിൽ മുന്നിലെത്തി.
പശ്ചിമബംഗാളിൽ 15 വർഷങ്ങൾക്ക് ശേഷം തൃണമൂൽ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇവിടെ ബിജെപി സീറ്റുകൾ തൂത്തുവാരുന്ന കാഴ്ചയാണ്. ബിജെപി 194 സീറ്റിലും തൃണമൂൽ കോൺഗ്രസ് 91 സീറ്റിലുമാണ് മുന്നിൽ നിൽക്കുന്നത്. ഇവിടെ ഇടതു കക്ഷികൾ രണ്ട് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലും മുന്നിട്ടു നിൽക്കുന്നു.
അസ്സമിൽ 98 സീറ്റിൽ മുന്നിട്ടു നിൽക്കുന്ന ബിജെപി ഭരണം നിലനിർത്തുമെന്ന് ഉറപ്പിച്ചു. ഇവിടെ കോൺഗ്രസ് 24 സീറ്റിലും സ്വതന്ത്രർ നാല് സീറ്റിലും മുന്നിലാണ്.
പുതുച്ചേരിയിൽ 22 സീറ്റിൽ ബിജെപി മുന്നിലാണ്.കോൺഗ്രസ് ആറ് സീറ്റിലും സ്വതന്ത്രർ ഒരു സീറ്റിലും മുന്നിട്ടു നിൽക്കുന്നു.






