
തമിഴ്നാട് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയ നടന് വിജയ്യെ അഭിനന്ദിച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്ബു. യഥാര്‍ഥ ജനനായകനായി വിജയ് തമിഴ്നാടിനെ നയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണെന്നും ഖുഷ്ബു കുറിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഖു്ശ്ബു അഭിനന്ദനം അറിയിച്ചത്.
‘തമിഴ്നാട്ടില്‍ മികച്ച വിജയം നേടിയ എന്റെ സഹോദരന് വിജയ്ക്കും അദ്ദേഹത്തിന്റെ ടിവികെ ടീമിനും ഹൃദ്യമായ അഭിനന്ദനങ്ങള്‍. എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. യഥാര്‍ഥ ജനനായകനായി നിങ്ങള്‍ നയിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു’ എന്നായിരുന്നു ഖുശ്ബുവിന്റെ വാക്കുകള്‍. വിജയ്ക്കൊപ്പമുളള ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
ഖുശ്ബുവിനെ കൂടാതെ, രജനികാന്ത്, കമല്‍ ഹാസന്, ശിവ കാര്ത്തികേയന്, ഹേമമാലിനി, സൂര്യ, രശ്മിക മന്ദാന, സാമന്ത, കാര്‍ത്തി ധനുഷ് തുടങ്ങി നിരവധി സെലിബ്രിറ്റികളും വിജയിയെ അഭിനന്ദിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.
ഖുശ്ബുവിന്റെ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയും തമിഴ്നാട് നിയസമഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എഐഎഡിഎംകെയ്ക്കായി മധുര സെന്‍ട്രലില്‍ നിന്ന് മത്സരിച്ച സുന്ദര്‍ പരാജയപ്പെട്ടു.





