
ഫ്ളോറിഡ : മുസ്ലീം പേരുള്ളതിനെ ചൊല്ലി ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ മകനെ അമേരിക്കയിലെ ഫ്ളോറിഡ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. ഫ്ളോറിഡയിലെ ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മുഹമ്മദ് അലി ജൂനിയറിനെ നാലു മണിക്കൂറോളം അധികൃതര്‍ തടഞ്ഞുവെച്ചത്.
ഫെബ്രുവരി ഏഴിനായിരുന്നു സംഭവമെന്ന് 'യു.എസ്.എ ടുഡെ' റിപ്പോട്ട് ചെയ്തിട്ടുണ്ട്. മുഹമ്മദ് അലിയുടെ ആദ്യ ഭാര്യയായ ഖാലിലാ കമാച്ചോ അലിയോടൊപ്പം ജമൈക്കയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയപ്പോഴാണ് മുസ്ലീം പേരുള്ളതിനെ തുടര്‍ന്ന് ജൂനിയര്‍ മുഹമ്മദലിയെ തടഞ്ഞുവെച്ചത്. ഒടുവില്‍ കാമാച്ചോ തന്റെ മുന്‍ ഭര്‍ത്താവിനോടൊത്തുള്ള ഫോട്ടോ കാണിച്ചതിനു ശേഷമാണ് അധികൃതര്‍ ജൂനിയര്‍ അലിയെ വിട്ടയയ്ക്കാന് തയ്യാറായത്.
രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ ഉണ്ടായി. നിങ്ങള്‍ക്ക് ഈ പേര് എവിടെ നിന്നും ലഭിച്ചുവെന്നും നിങ്ങളൊരു മുസ്ലീമാണോ എന്നും അധികൃതര്‍ ജൂനിയര്‍ മുഹമ്മദ് അലിയോട് ആവര്‍ത്തിച്ചു.






