
'എസ്ര'യിലെ "ലൈലാകമേ" ഗാനം മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത മുതൽ ഏവരുടെയും ഹൃദയം കവർന്നു കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും പ്രിയ ആനന്ദും അഭിനയിച്ച ഈ ഗാനം റിലീസ് ചെയ്ത 24 മണിക്കൂറുകൾ തികയും മുമ്പേ 2.5 ലക്ഷത്തിലേറെ വ്യൂസ് നേടി ഹിറ്റായി മാറിയിരുന്നു. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ 10 ലക്ഷം വ്യൂസും ലഭിച്ചു. ഇപ്പോൾ ഈ ശ്രുതിമധുരമായ ഗാനം 30 ലക്ഷം വ്യൂസും കടന്നിരിക്കുകയാണ്! ഹരിനാരായണൻ ബി.കെയുടെ വരികൾ ഹരിചരൺ ആണ് ആലപിച്ചിരിക്കുന്നത്.
ജയ് കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യിൽ പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുജിത് ശങ്കർ, വിജയരാഘവൻ എന്നിവർ അഭിനയിക്കുന്നുണ്ട്. ഈ ഹൊറർ ത്രില്ലെറിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്.
പശ്ചാത്തല സംഗീതം സുഷിൻ ശ്യാമിന്റെയാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ഇ ഫോര്‍ എന്റര്ടെയിന്മെന്റിന്റെയുംഎവിഎ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മുകേഷ് മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് 'എസ്ര' നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്.






