കാസര്‍ഗോഡ്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാര്യരുടെ റോഡ് ഷോയുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ 180 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പടന്ന കടപ്പുറത്തുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട നൂറ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും എണ്‍പത് സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് നടപടി. ക്രമസമാധാന നില ഉറപ്പാക്കാന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സന്ദീപ് വാര്യരുടെ പര്യടനം പടന്ന കടപ്പുറത്ത് എത്തിയപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റോഡ് തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് കല്ലേറിലേക്ക് മാറുകയും ചെയ്തു. സിപിഎം പടന്നക്കടപ്പുറം ലോക്കല്‍ കമ്മിറ്റി ഓഫീസായ പി.പി. ദാമോദരന്‍ സ്മാരക മന്ദിരം യുഡിഎഫ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു എന്ന് പരാതിയുണ്ട്.
സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പി.വി. മധു, പി.കെ. കുഞ്ഞികൃഷ്ണന്, എ.വി. സുനിത തുടങ്ങി ആറോളം എല്‍ഡിഎഫ് പ്രവര്‍ത്തകരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി. നിലവില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പടന്ന കടപ്പുറത്തും പരിസരപ്രദേശങ്ങളിലും വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ടാലറിയാവുന്ന 180 പേര്‍ക്കെതിരെയാണ് നിലവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Comments