
മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. കാലങ്ങളായി മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് അഭിപ്രായം. ആബിദ് ഹുസൈന് തങ്ങളോ, എന്‍ ഷംസുദ്ദീനോ വിദ്യാഭ്യാസ മന്ത്രി ആകാനാണ് സാധ്യത.
ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി ആയേക്കും. പ്രാദേശിക ഘടകങ്ങൾ പരിഗണിച്ചായിരിക്കും എംഎല്‍എമാരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക. കെ എം ഷാജി, ആബിദ് ഹുസൈന് തങ്ങള്‍, എന്‍ ഷംസുദ്ദീന്, പാറക്കല്‍ അബ്ദുള്ള, എ കെ എം അഷ്റഫ്, പി കെ ബഷീര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് പാണക്കാട് വെച്ച് സാദിഖലി ശിഹാബ് തങ്ങളുമായി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചയായെന്നാണ് വിവരം.
അതേസമയം മുസ്ലീം ലീഗിന് നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കിയേക്കും . അഞ്ചാം മന്ത്രി പദവിക്ക് മുസ്ലീം ലീഗ് സമ്മര്‍ദ്ദം ചെലുത്തുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. അങ്ങനെ സമ്മര്‍ദ്ദമുണ്ടായാൽ അഞ്ചാം മന്ത്രിസ്ഥാനം ലീഗിന് നല്‍കിയേക്കും .പകരം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നൽകില്ല . 2011 ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഐടി വകുപ്പ് മുസ്ലീം ലീഗിന് നല്‍കിയിരുന്നു .






