
ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരെ ജില്ലാ സെക്രട്ടറി ആര് നാസര്‍. പ്രതിഭ പ്രചരിപ്പിക്കുന്നത് അസംബന്ധമാണെന്ന് ആര് നാസര്‍ പറഞ്ഞു. കായംകുളത്ത് പാര്‍ട്ടി സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തെന്നും തോറ്റു കഴിയുമ്പോള്‍ എന്തും പറയാമെന്നാണോയെന്നും ആര് നാസര്‍ ചോദിച്ചു .
' വെള്ളാപ്പള്ളി എന്ത് ചെയ്തെന്നാണ് യു പ്രതിഭ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എസ്എൻഡിപി വോട്ടുകൾ നേടിയാണ് രണ്ട് തവണ അവർ ജയിച്ചത്. ഈ തവണ എസ്എൻഡിപി വോട്ടുകൾ നഷ്ടമായത് എന്ത് കൊണ്ടെന്ന് എന്ന് പ്രതിഭ തന്നെ ആലോചിക്കണം. പ്രതിഭ അതേ സമുദായത്തില്‍ നിന്നുള്ള ആളാണല്ലോ', ആര് നാസര്‍ പറഞ്ഞു.
അതേസമയം കായംകുളത്ത് വെള്ളാപ്പള്ളി നടേശന് തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും യു പ്രതിഭ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവര്‍ത്തനം ഊര്സ്വലമായിരുന്നില്ലെന്നും പ്രതിഭ വിമര്‍ശനം ഉന്നയിച്ചിരുന്നു.






